Saturday, February 27, 2010
നിത്യ വ്യായാമം ആയാസമില്ലാതെ
ഏതുവിധത്തിലായാലും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്ക ണം. അതിനുള്ള ചില എളുപ്പവഴികളാണിവിടെ.
സര്‍വസാധാരണമായ ഗ്യാസ്ട്രബിള്‍, ശരീരവേദനകള്‍ എന്നിവ മുതല്‍ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും കാന്‍സറുകളും വരെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ് വ്യായാമശീലം. ശ്വസനസഹായ വ്യായാമങ്ങള്‍ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്. അതോടൊപ്പം വെയിറ്റ് ട്രെയിനിങ് പോലുള്ള വ്യായാമങ്ങളും ഒരളവുവരെ സ്വീകരിക്കേണ്ടതാണെന്നാണ് ഇപ്പോ ഴത്തെ കാഴ്ചപ്പാട്.
നല്ലനടപ്പ്
സാധാരണക്കാരെ സംബന്ധിച്ചാണെങ്കില്‍ ഏറ്റവും നല്ല വ്യായാമം നടത്തം തന്നെ. നിത്യവും അരമണിക്കൂറെങ്കിലും സാമാന്യം വേഗത്തില്‍ നടക്കണം. ഹൃദയമിടിപ്പ് നിശ്ചിത തോതുവരെ ഉയരുന്ന തരത്തിലുള്ള വ്യായാമം വേണം. ഇങ്ങനെ ഉയര്‍ന്ന ഹൃദയമിടിപ്പ് 20 മിനിറ്റുനേരമെങ്കിലും നില്‍ക്കുമ്പോഴാണ് കൊളസ്‌ട്രോള്‍ എരിയുക തുടങ്ങി വ്യായാമത്തിന്റെ ശരിയായ പ്രയോജനങ്ങള്‍ കിട്ടിത്തുടങ്ങുന്നത്. രാവിലെയാണെങ്കില്‍ ഉറക്കമുണര്‍ന്ന് അധികം വൈകാതെ ഒരുഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം നടക്കുന്നതാണ് നല്ലത്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഒരു ഗ്ലാസ്സ് പഴച്ചാറു കുടിച്ചശേഷം നടക്കാവുന്നതാണ്.
ആദ്യത്തെ മൂന്നു നാലുമിനിറ്റ് പതുക്കെ നടന്ന് വേഗം വര്‍ധിപ്പിച്ച് ഏതാണ്ട് 2022 മിനിറ്റ് സാമാന്യം നല്ല വേഗത്തില്‍ നടന്ന് വീണ്ടും പതുക്കെ വേഗം കുറച്ച് നടത്തം നിര്‍ത്തുകയാണ് വേണ്ടത്.തല ഉയര്‍ത്തിപ്പിടിച്ച് അല്പം ദൂരെ കാഴ്ചയുറപ്പിച്ച് നിവര്‍ന്ന് നടക്കണം.
എയ്‌റോബിക് ഡാന്‍സ്
രാവിലെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ പ്രിയപ്പെട്ട മറ്റൊരു വ്യായാമമുറയാണ് എയ്‌റോബിക് ഡാന്‍സ്. വീട്ടില്‍ത്തന്നെ മുറിയടച്ചിട്ടിരുന്ന് എയ്‌റോബിക് ഡാന്‍സ് നടത്താനാവും. വളരെ എളുപ്പത്തില്‍ ശീലിക്കാവുന്നതുമാണിത്.
സ്‌ട്രെസ്സും ടെന്‍ഷനുമകറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു വഴികൂടിയാണ് എയ്‌റോബിക് ഡാന്‍സ്. മുറിയടച്ചിട്ടു ചെയ്യാം എന്നതിനാല്‍ മനസ്സിന് എല്ലാത്തരത്തിലും അയവു നല്‍കാനും ശരീരം തികച്ചും സ്വതന്ത്രമായി തോന്നും പോലെ ചലിപ്പിക്കാനുമാവും.
ലഘുയോഗ
മുതിര്‍ന്നയാളുകള്‍ക്ക് പൊതുവേ ഇഷ്ടപ്പെടുന്നത് ചെറിയതരത്തിലുള്ള യോഗമുറകളായിരിക്കും. കഠിനപരിശീലനത്തിലൂടെ യോഗമുറകള്‍ പഠിച്ചിട്ടു ചെയ്യാനൊന്നും കാത്തു നില്‍ക്കേണ്ടതില്ല. സാധാരണമായി നാം ചെയ്യുന്ന പല ലഘുവ്യായാമങ്ങളും യോഗയിലെ ലഘുവായ ആസനങ്ങള്‍ തന്നെയാണ്. പാദഹസ്താസനം, പാര്‍ശ്വത്രികോണാസനം, പശ്ചിമോത്താനാസനം തുടങ്ങിയവയൊക്കെ പ്രത്യേകിച്ച് പരിശീലനമൊന്നുമില്ലാതെ തന്നെ ചെയ്യാവുന്നവയാണ്.
പാദഹസ്താസനം: നിവര്‍ന്നു നിന്ന് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പിടിക്കുക. മുന്നോട്ടു കുനിഞ്ഞ് കാല്‍മുട്ടു വളയാതെ പാദങ്ങളില്‍ തൊടുക. ഇതേ തരത്തില്‍ 10 തവണ ചെയ്യുക.
പാര്‍ശ്വത്രികോണാസനം: കാല്‍പ്പാദങ്ങള്‍ തെല്ലകത്തിവെച്ച് നിവര്‍ന്ന് നില്‍ക്കുക. കൈകള്‍ വശങ്ങളിലേക്ക് നീട്ടി നിവര്‍ത്തി പിടിക്കുക.മുന്നോട്ടു കുനിഞ്ഞ് ഇടതുകൈ കൊണ്ട് വലതുകാല്‍പ്പാദത്തില്‍ തൊടുക. ഈ സമയം വലതു കൈ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തി പിടിച്ചിരിക്കണം. വലതുകൈയുടെ അഗ്രത്തായിരിക്കണം നോട്ടം ഉറപ്പിക്കുന്നത്. അടുത്തതായി തിരിഞ്ഞ് വലതു കൈ കൊണ്ട് ഇടതുകാല്‍പ്പാദത്തില്‍ തൊടുക. ഇടതുകൈ ഉയര്‍ത്തിപ്പിടിച്ച് അതിനറ്റത്ത് നോട്ടം ഉറപ്പിക്കണം. ഇങ്ങനെ ഇരു കൈകളും മാറിമാറി 10 തവണ ചെയ്യുക.
പശ്ചിമോത്താനാസനം: കാലുകള്‍ ചേര്‍ത്ത് നീട്ടി ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈകള്‍ നീട്ടി കാല്‍പ്പാദത്തില്‍ തൊടുക. നെറ്റി കാല്‍മുട്ടില്‍ തൊടാന്‍ ശ്രമിക്കാം. നിവര്‍ന്ന ശേഷം വീണ്ടും ഇതേ പോലെ ആവര്‍ത്തിക്കുക. 10 തവണ ചെയ്യുക.
ഭുജംഗാസനം: കമിഴ്ന്ന് നീണ്ടു കിടക്കുക. കൈകള്‍ കുത്തി നെഞ്ചും തലയും ഉയര്‍ത്തി നേരേ മുകളിലേക്ക് നോക്കുക. ദീര്‍ഘമായി ശ്വസിച്ചശേഷം വീണ്ടു പഴയതുപോലെ കിടക്കുക. തുടരെത്തുടരെ 10 തവണ ചെയ്യുക.
പാദഉത്താനാസനം: മലര്‍ന്ന് നീണ്ട് കിടക്കുക. കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ ചേര്‍ത്ത് നീട്ടിവെക്കുക. കാലുകള്‍ മാത്രം പതുക്കെ തെല്ല് ഉയര്‍ത്തുക. ഏതാനും നിമിഷം കാലുകള്‍ ഉയര്‍ത്തി നിര്‍ത്തിയ ശേഷം സാവധാനം താഴേക്കു കൊണ്ടുവരിക. 10 തവണ തുടരെ ചെയ്യുക.
മടുപ്പകറ്റാന്‍
വ്യായാമത്തിനു വേണ്ടി പ്രത്യേകിച്ച് സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ജോലിയുടെ ഇടനേരങ്ങളില്‍ത്തന്നെ ലഘു വ്യായാമത്തിനുള്ള അവസരങ്ങളുണ്ടാക്കാനാവും. ഓഫീസുകളിലും മറ്റും ഒരേ ഇരിപ്പിലിരുന്ന് ജോലിചെയ്യേണ്ടി വരുന്ന വര്‍ക്കാണ് ഇതുവേണ്ടിവരിക. ഓരോ മണിക്കൂറിനും ശേഷം രണ്ടോ മൂന്നോ മിനിറ്റ് എഴുന്നേറ്റു നടന്ന് വിരസതയകറ്റുകയും വ്യായാമം ചെയ്യുകയുമാവാം. ഇങ്ങനെ ചെയ്യാവുന്ന ഏറ്റവും നല്ല വ്യായാമ രീതികളിലൊന്നാണ് പടികയറ്റം. ഓരോ മണിക്കൂറും കഴിയുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒന്നോ രണ്ടോ നില കയറിയിറങ്ങുക. ഈ വേളയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നതും നല്ലതാണ്. ഉച്ചക്കുള്ള ഇടവേളയില്‍ ഊണിനുശേഷം 15 മിനിറ്റ് മിതവേഗത്തില്‍ ചുറ്റി നടക്കുക. വൈകു ന്നേരം ചായയ്ക്കുള്ള ഇടവേളയില്‍ അഞ്ചുമിനിറ്റ് സാമാന്യം വേഗത്തില്‍ നടക്കുക.
മൂന്നു നില വരെയുള്ള പടികള്‍ കയറാന്‍ ലി ഫ്റ്റ് ഉപയോഗിക്കുകയേ അരുത്. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ വീടിനു തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്നു കയറാതെ ഒരുസ്‌റ്റോപ്പു നട ന്നിട്ടു മാത്രം ബസ്സില്‍ കയറുക. ബസ്സിറങ്ങുമ്പോഴും ഒരു സ്‌റ്റോപ്പു നേരത്തേ ഇറങ്ങി നടക്കുക.സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ വണ്ടി അരകിലോമീറ്ററെങ്കിലും അകലെ പാര്‍ക്ക് ചെയ്ത ശേഷം നടക്കുക.
http://wellness.mathrubhumi.com/story.php?id=84565
--
കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍
http://www.mtponline.in/
Friday, February 26, 2010
സമയം ലാഭിക്കാന്‍ 51 മാര്‍ഗങ്ങള്‍ (font problem solved)
സമയം ലാഭിക്കാന്‍ 51 മാര്‍ഗങ്ങള്‍
ഈ ഫീച്ചര്‍ വായിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തിയാല്‍ പിന്നീട് ഒരുപാടു സമയം ലാഭിക്കാന്‍ കഴിയും. ചെയ്തു തീര്‍ക്കാന്‍ ഒരുപാടു ജോലികളുള്ള ദിവസങ്ങളില്‍, പഠിച്ചതു പോരാ എന്നു തോന്നുന്ന പരീക്ഷ ക്കാലത്തു നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ ഒരു ദിവസം തീരാതിരുന്നെങ്കില്‍ എന്ന്. അപ്പോ ഴാവും നമ്മള്‍ മുമ്പു പാഴാക്കിക്കളഞ്ഞ സമയെത്തുക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ. നമ്മുടെ ടെന്‍ഷന്‍ എന്താണെന്നറിയാത്ത , അതിനൊത്തു കൂടാനോ കുറയാനോ തയാറാവാത്ത ബലംപിടുത്തക്കാരിയാണു സമയം. നമ്മളെ സമയത്തിനൊത്തു മാനേജ് ചെയ്യുക എന്ന ഒറ്റവഴിയേയുള്ളൂ.
സമയം ലാഭിക്കാന്‍ ഇതാ 51 മാര്‍ഗങ്ങള്‍
1. ഒരു ടൈം ഡയറി സൂക്ഷിക്കുക. ഒരു ദിവസം ചെയ്യേണ്ട എല്ലാ
കാര്യങ്ങള്‍ക്കും
അതില്‍ സമയം വകയിരുത്താം.
അപ്പോള്‍ മനസിലാവും ഒരു ദിവസം എത്ര സമയം നമ്മള്‍ പാഴാക്കുന്നുണ്ടെന്ന്. അതോര്‍ത്തു സങ്കടപ്പെട്ട് ഇനി സമയം കളയേണ്ട.ഇനിയെങ്കിലും സമയം ഫലപ്രദമായി വിനയോഗിക്കുമെന്നു തീരുമാനമെടുത്താല്‍ മതി.
2. നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി ഏറ്റവും പ്രാധാന്യമുള്ള ജോലി ആദ്യം തീര്‍ക്കുക. ചെയ്യാനുള്ള കാര്യങ്ങളെ പ്രാധാന്യം അനുസരിച്ച് എ, ബി, സി എന്നു തരം തിരിക്കുന്നതു നല്ലതാണ്. ആദ്യ പരിഗണന എയില്‍ വരുന്ന കാര്യങ്ങള്‍ക്കു നല്‍കണം.
3. ഏതു കാര്യത്തിനും ഒരു ടാര്‍ഗെറ്റ് നിശ്ചയിക്കുക. അപ്രതീക്ഷിതമായ ചില തടസങ്ങള്‍ ഏതു ജോലിക്കിടയിലും സംഭവിക്കാം. ഒരു ഹര്‍ത്താല്‍ മതിയല്ലോ ഒരു ദിവസം നഷ്ടപ്പെടാന്‍. ഈ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടു
വേണം പ്ലാന്‍ തയ്യാറാക്കാന്‍. അങ്ങനെ തടസങ്ങളൊന്നും സംഭവിക്കാതെ, ജോലി പ്രതീക്ഷിച്ച സമയത്തു തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ആ സമയം കുടുംബത്തോടൊപ്പം ചെലവിടാനോ യാത്ര പോവാനോ ഉപയോഗിക്കാമല്ലോ.
4. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുക. കുടുംബത്തിനനുവദിച്ച സമയത്തിനിടയില്‍ ഓഫീസ് കാര്യങ്ങള്‍ ചെയ്യുന്നതു നല്ല പ്രവണതയല്ല. കുട്ടിക്കു കഥ പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ലാപ്‌ടോപ്പില്‍ ഓഫീസ് ജോലി ചെയ്യുന്നത് ടൈം മാനേജ്‌മെന്റായാണു പലരും കാണുന്നത്. അതു തെറ്റായ ധാരണയാണ്. അതുകൊണ്ട് കുട്ടിക്ക് അച്ഛന്‍ തനിക്കു വേണ്ടി സമയം ചെലവിട്ടു എന്ന തോന്നലുണ്ടാവില്ല.
5. ചില ആളുകള്‍ പറയുന്നതു കേള്‍ക്കാം ഒന്നിനും സമയം തികയുന്നില്ല. ഒരു ദിവസം നാലു മണിക്കൂര്‍ യാത്രയ്ക്കു തന്നെ പോവുമെന്ന്. ജോലി സ്ഥലത്തേക്കുള്ള യാത്രകള്‍ ഉറങ്ങിക്കളയാനുള്ളതല്ല. യാത്രയ്ക്കിടയില്‍ ചെയ്യാനുള്ള പല ജോലികളും ചെയ്തു തീര്‍ക്കാം. പാട്ടു കേള്‍ക്കാം. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ കുറിച്ചുവെക്കാം.
6. എല്ലാ ജോലിയും ഞാന്‍ തന്നെ ചെയ്താലേ ശരിയാവൂ എന്ന ഭാവം ചിലര്‍ക്കെങ്കിലുമുണ്ട്. അതൊട്ടും നല്ലതല്ല. പ്രാധാന്യം കുറഞ്ഞതും, സമയം കൊല്ലുന്നതുമായ ചില ജോലികള്‍ വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ ആ സമയത്തു കുറേക്കൂടി പ്രാധാന്യമുള്ള ജോലികള്‍ ചെയ്യാം.താന്‍ ചെയ്തുകൊണ്ടിരുന്ന ഒരു ജോലി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ആദ്യം കുറച്ചു തെറ്റുകള്‍ പറ്റാം. കൂടുതല്‍ സമയവും എടുക്കുമായിരിക്കും. പക്ഷേ, കാലക്രമേണ അതൊക്കെ ശരിയായിക്കോളും.
7. പറ്റില്ല എന്നു പറയാനുള്ള മടി കാരണം സമയനഷ്ടം അനുഭവിക്കേണ്ടി വരുന്ന ഒരുപാടുപേരുണ്ട്. അത്യാവശ്യമായിട്ട് എന്തെങ്കിലും ജോലി ചെയ്യുന്നതിനിടയിലാവും ഒരരു സുഹൃത്ത് പാര്‍ട്ടിക്കു പോവാന്‍ വിളിക്കുന്നത്. താല്‍പ്പര്യമില്ലെങ്കിലും സുഹൃത്തിനോടു വരുന്നില്ലെന്നു പറയാനുള്ള മടി കാരണം പാര്‍ട്ടിക്കു പോവും. ജോലി തീരാത്തതു കൊണ്ടു തന്നെ പാര്‍ട്ടി എന്‍ജോയ് ചെയ്യാനും കഴിയില്ല.
8. ചില ആളുകള്‍ ഇഷ്ടമില്ലാത്ത കാര്യം മടി കാരണം വെറുതെ വൈകിയ്ക്കാറുണ്ട്. എപ്പോഴാണെങ്കിലും അതു നിങ്ങള്‍ തന്നെ ചെയ്‌തേ പറ്റൂ. അപ്പോള്‍ പിന്നെ എത്രയും നേരത്തേ ചെയ്യാന്‍ തുടങ്ങിയാല്‍ അതു തീര്‍ക്കാന്‍ കൂടുതല്‍ സമയം കിട്ടും.
ജോലിസ്ഥലത്തു ചെയ്യേണ്ടത്
9. ഒരേ സമയം പല ജോലികള്‍ ചെയ്യുന്നതു സമയ ലാഭമുണ്ടാക്കുമെന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ, അതു നമ്മള്‍ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം കണക്കിലെടുത്തിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു ജോലി ചെയ്യുന്നതിനിടയില്‍ വേറെ എന്തെങ്കിലും ജോലി കൂടി ചെയ്യാന്‍ ശ്രമിച്ചാല്‍ ശ്രദ്ധ നഷ്ടപ്പെടാനും തെറ്റുകള്‍ കൂടാനും സാദ്ധ്യതയുണ്ട്. ഇരട്ടി ജോലിയുണ്ടാക്കി വയ്ക്കുകയാവും ചുരുക്കത്തില്‍ ചെയ്യുന്നത്.
10. ഒരു ജോലിയും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവയ്ക്കരുത്. കഴിയുന്നത്ര ജോലികള്‍ അപ്പപ്പോള്‍ തീര്‍ക്കുക. ഒരു ഇ-മെയില്‍ വന്നാല്‍ അതിന് അപ്പോള്‍ തന്നെ മറുപടി അയക്കുക.
11. ഓരോരുത്തര്‍ക്കും ജോലി ചെയ്യാന്‍ ഏറ്റവും താല്‍പ്പര്യമുള്ള സമയമുണ്ടാവും. ആ സമയത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുക. അതു ചെയ്തു ക്ഷീണിക്കുമ്പോഴേക്കും നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യാന്‍ തുടങ്ങാം. അപ്പോള്‍ രണ്ടു ജോലികളും നടക്കും.
12. ഓരോ ദിവസവും ചെയ്യേണ്ട ജോലികള്‍ കുറിച്ചു വയ്ക്കുക. ചെയ്ത കാര്യങ്ങള്‍ ടിക്ക് ചെയ്തു മുന്നോട്ടു പോവാം. എന്നും നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. അവയെ അടുത്ത ദിവസത്തെ ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ വിട്ടു പോവരുത്.
13. ജോലി സമയങ്ങളില്‍ പ്രത്യേകിച്ചും ഉച്ച നേരത്ത് അമിതമായി ഭക്ഷണം കഴിക്കരുത്. വയര്‍ നിറഞ്ഞാല്‍ സ്വാഭാവികമായും ജോലി നന്നായി ചെയ്യാന്‍ കഴിയില്ല. ലഞ്ച് പാര്‍ട്ടിയുള്ള ദിവസങ്ങളില്‍ ഭക്ഷണത്തിനു മുമ്പ് പ്രധാനപ്പെട്ട ജോലികള്‍ തീര്‍ക്കുന്നതാണു ബുദ്ധി.
14. ഒരു വലിയ പ്രൊജക്ട് ചെയ്തു തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാവും. ആ വലിയ പ്രോജക്ടിനെ ചെറിയ ഭാഗങ്ങളായി തരംതിരിച്ച് ചെയ്താല്‍ ജോലി തീരുന്നതു നമ്മളറിയില്ല.
15. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും നന്നായി കാണാവുന്ന സ്ഥലത്തു വേണം ക്‌ളോക്ക് വയ്ക്കാന്‍. സമയം പോവുമ്പോള്‍ ഒരു കണ്ണുണ്ടാവുമല്ലോ?
16. ജീവിതത്തില്‍ പല സ്ഥലങ്ങളിലും നമുക്കു കാത്തു നില്‍ക്കേണ്ടി വരും. അതു നമ്മളെ കാണാന്‍ വരുന്ന ആള്‍ വൈകിയതുകൊണ്ടാവാം. ട്രാഫിക് ബ്‌ളോക്കില്‍ കുടുങ്ങുമ്പോഴാവാം. ആ കാത്തു നില്‍പ്പു പോലും പ്രയോജനപ്പെടുത്താം. ചില ചെറിയ ചെറിയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സമയം ധാരാളമാണ്.
17. കുടുംബസമേതമുള്ള യാത്രകളിലും മറ്റും ആദ്യമേ റൂം ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. ഒരു നഗരത്തില്‍ രണ്ടു ദിവസത്തേക്കോ മറ്റോ ഉള്ള യാത്രയ്ക്കാവും പോവുക. അതിനിടെ മുറിയന്വേഷിച്ചു മണിക്കൂറുകള്‍ നഷ്ടപ്പെടുത്തണ്ടല്ലോ?
18. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതു ശീലമാക്കിയാല്‍ ഒരുപാടു സമയലാഭമുണ്ട്. റയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റയില്‍വെ സ്‌റ്റേഷന്‍ വരെ യാത്ര ചെയ്ത് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട. വീട്ടില്‍ ഇന്റര്‍നെറ്റിനു മുന്നിലിരുന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതേയുള്ളൂ.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753136&articleType=English&tabId=5&contentId=6794555&BV_ID=@@@
--
കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍
http://www.mtponline.in/
Wednesday, February 17, 2010
കര്‍ക്കരെയെ കൊന്നതാര്- വീഡിയോ-2
ഹു കില്‍ഡ് കര്‍ക്കരെ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ(തേജസ് പബ്ലിക്കേഷന്‍സ്) പ്രകാശന ചടങ്ങില്‍ മുംബൈ ആക്രമണത്തിന്റെ നിഗൂഢതകളെക്കുറിച്ചും മഹാരാഷ്ട്രാ എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ കൊലപാതകികള്‍ ആരെന്നതിനെക്കുറിച്ചും മുന്‍ മഹാരാഷ്ട്രാ ഐ.ജി എസ് എം മുഷ്്‌രിഫ് സംസാരിക്കുന്നു(വീഡിയോ).
കര്‍ക്കരെയെ കൊന്നതാര്- വീഡിയോ-1
ഹു കില്‍ഡ് കര്‍ക്കരെ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ(തേജസ് പബ്ലിക്കേഷന്‍സ്) പ്രകാശന ചടങ്ങില്‍മുംബൈ ആക്രമണത്തിന്റെ നിഗൂഢതകളെക്കുറിച്ചും മഹാരാഷ്ട്രാ എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ കൊലപാതകികള്‍ ആരെന്നതിനെക്കുറിച്ചും മുന്‍ മഹാരാഷ്ട്രാ ഐ.ജി എസ് എം മുഷ്്‌രിഫ് സംസാരിക്കുന്നു(വീഡിയോ).
Sunday, February 7, 2010
'മുസ്‌ലിം‘ പത്രം, ‘ഹിന്ദു‘ വായന - രാജീവ് കൂപ്
മാധ്യമം, സിറാജ്, വര്‍ത്തമാനം, തേജസ് തുടങ്ങിയ മുസ്‌ലിം പത്രങ്ങള്‍...'മലയാളത്തിലെ പ്രശസ്‌തമായ ന്യൂസ് ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി കൈകാര്യം ചെയ്യുന്ന പ്രസിദ്ധനായ ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇത്. മുസ്‌ലിം സംഘടനകള്‍ നടത്തുന്നവയാണ് മേല്‍പറഞ്ഞ നാല് പത്രങ്ങളും എന്നതു കൊണ്ട് ഈ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണെന്ന് പറയാനാവില്ല. പക്ഷേ, പതിവായി ഈ വിശേഷണം ഉപയോഗിക്കുമ്പോള്‍ അത് നിര്‍ദോഷമാണെന്നും കരുതാനാവില്ല. മുസ്‌ലിം പത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതിന് അപ്പുറത്ത് ഓരോ പത്രവും മുസ്‌ലിംകളിലെ ഏതേത് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വ്യക്തമാക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്. ഇത്രയും ജാഗ്രത മറ്റു പത്രങ്ങളുടെ കാര്യത്തില്‍ കണ്ടുവരാറില്ല എന്നത് കൂടി പരിഗണിക്കുമ്പോള്‍ പ്രശ്‌നം കുറേക്കൂടി സങ്കീര്‍ണമാണെന്ന് വ്യക്തമാവും. മുസ്‌ലിം സമുദായ സംഘടനകള്‍ നടത്തുന്ന പത്രങ്ങള്‍ സ്വന്തം സംഘടനകളെ സംബന്ധിച്ച വാര്‍ത്തകളും ആ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുക സ്വാഭാവികം. പക്ഷേ, അതുകൊണ്ടു മാത്രം അതൊരു മുസ്‌ലിം പത്രമാണെന്ന് പറയാനാവുമോ? സംഘടനകളുടെ ആശയങ്ങളും നിലപാടുകളും അറിയിക്കുമ്പോള്‍ തന്നെ പൊതുസമുഹത്തെ ബാധിക്കുന്നതും അവര്‍ അറിയേണ്ടതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ പത്രങ്ങളെല്ലാം ഭൂരിഭാഗം സ്ഥലവും ചിലവഴിക്കുന്നത്. ശബരിമല മുതല്‍ താഴേക്ക് എല്ലാ ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ നല്ല താത്‌പര്യം പ്രകടിപ്പിക്കുകയും വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെ വാര്‍ത്തകള്‍ക്ക് നല്ല പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പത്രമാണ് മാതൃഭൂമിയെന്ന് അത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മാതൃഭൂമിയെ ഹിന്ദുപ്പത്രമെന്ന് ആരും വിശേഷിപ്പിക്കാറില്ല, മേല്‍പ്പറഞ്ഞ മാധ്യമ വിദഗ്‌ധനും. മലയാള മനോരമ അച്ചായന്റെ പത്രം എന്ന നിലക്കേ വിശേഷിപ്പിക്കപ്പെടാറുള്ളൂ. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വല്ലപ്പോഴും ഓര്‍ത്തഡോക്‌സ് പക്ഷത്തെയാണ് മനോരമ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാറുണ്ടെന്ന് മാത്രം. ദീപികയെ വിശേഷിപ്പിക്കാന്‍ നസ്രാണി എന്ന വാക്ക് ഉപയോഗിച്ചു കേട്ടിട്ടുണ്ട്. നസ്രാണി ദീപിക എന്നത് മുന്‍ കാലങ്ങളില്‍ അവര്‍ തന്നെ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നതില്‍ അപാകത തോന്നേണ്ട കാര്യമില്ല. ഈ വിശേഷണങ്ങളും `മുസ്‌ലിം പത്രങ്ങള്‍' എന്നതിനെപ്പോലെ സ്ഥിരമായവയല്ല. തന്റെ പരിപാടിക്ക് കൊഴുപ്പുകൂട്ടാന്‍ അവതാരകന്‍ ഉപയോഗിക്കുന്ന ഈ വിശേഷണം ഒറ്റനോട്ടത്തില്‍ പ്രത്യേകിച്ച് ഉപദ്രവമൊന്നും ചെയ്യുന്നില്ല. പക്ഷേ, ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെടുമ്പോള്‍ ഈ പരിപാടി സ്ഥിരമായി വീക്ഷിക്കാന്‍ ഇടയുള്ള സമൂഹത്തിന് കിട്ടാന്‍ ഇടയുള്ള ചിത്രം മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമിറങ്ങുന്ന ചില പത്രങ്ങള്‍ ഇവിടെയുണ്ട് എന്നതായിരിക്കും. മുസ്‌ലിം സംഘടനകള്‍ നടത്തുകയും അവരുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ വ്യക്തമായ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ ഈ പത്രങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് എന്ന വസ്‌തുത പൊതുസമൂഹത്തിന്റെ മുന്നില്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യും. സൃഷ്‌ടിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ പുറമെയാണ്. ഗുജറാത്തിലെ വംശഹത്യക്ക് കാരണമായിപ്പറയുന്ന സബര്‍മതി എക്‌സ്‌പ്രസ്സിലെ തീപ്പിടിത്തം യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്‌തത്. ഈ റിപ്പോര്‍ട്ട് ഹിന്ദു ദിനപ്പത്രം പൂര്‍ണമായി പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട് അതേപടി വിവര്‍ത്തനം ചെയ്‌ത് മുന്‍പറഞ്ഞ പത്രങ്ങളിലൊന്ന് പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു കോളജധ്യാപകന്‍ പ്രതികരിച്ചത് നിങ്ങള്‍ക്ക് താത്‌പര്യമുള്ള വിധത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവല്ലേ എന്നായിരുന്നു. മുസ്‌ലിം സംഘടന നടത്തുന്ന പത്രം യു സി ബാനര്‍ജി റിപ്പോര്‍ട്ട് വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഹിന്ദു ദിനപ്പത്രത്തില്‍ വന്ന പൂര്‍ണരൂപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ക്കെന്താണ് ഇതില്‍ താത്‌പര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മനസ്സിലെങ്കിലും വര്‍ഗീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന് ആവര്‍ത്തിച്ച് ഉപയോഗിച്ച് സ്ഥാപിക്കുമ്പോള്‍ ഇത്തരം സംശയങ്ങള്‍ അധികരിക്കുക മാത്രമേയുണ്ടാവൂ. മാധ്യമ വിശകലന വിദഗ്‌ധന്റെ മുസ്‌ലിം പത്ര പ്രയോഗവും അധ്യാപകന്റെ സംശയവും എന്തുകൊണ്ടുണ്ടാവുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത് ചരിത്രത്തിലും ഭാഷയിലും ഇവരണ്ടും ഏതുരീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിലുമാണ്. മുഗള്‍ ഭരണകാലത്ത് മുസ്‌ലിംകളല്ലാത്തവര്‍ തലക്കരം നല്‍കേണ്ടിവന്നിരുന്നുവെന്നാണ് നാമൊക്കെ പഠിക്കുന്ന ചരിത്രം. അക്‌ബര്‍ ഇത് നിര്‍ത്തലാക്കിയെന്നും ഔറംഗസീബിന്റെ കാലത്ത് പുനരാരംഭിച്ചുവെന്നും പഠിക്കും. പക്ഷെ, അന്ന് ഭൂസ്വാമിമാരായിരുന്ന സവര്‍ണ ഹിന്ദുക്കള്‍ താണജാതിക്കാരെക്കൊണ്ട് ഭൂമിയില്‍ പണിയെടുപ്പിച്ച് ധാന്യം സ്വന്തം പത്തായപ്പുരയില്‍ നിറച്ചിരുന്നത് മറ്റൊരു `തലക്കരം' തന്നെയായിരുന്നുവെന്ന് നാം പഠിപ്പിക്കാറില്ല, പഠിക്കാറുമില്ല. ജന്മിക്ക് വേണ്ടത്ര ധാന്യം ഉത്‌പാദിപ്പിക്കാന്‍ കഴിയാത്ത കീഴാളന് ജീവന്‍ നഷ്‌ടപ്പെടുന്നത് അന്ന് അപൂര്‍വമായിരുന്നില്ല. ഈ സമ്പ്രദായത്തില്‍ തലക്കരം മാത്രമല്ല ഈടാക്കപ്പെട്ടിരുന്നത്. കീഴാള കുടുംബത്തിലെ സ്‌ത്രീകള്‍ ജന്മിമാരുടെ സ്വത്തായിരുന്നു. അവര്‍ക്ക് ഉപയോഗിക്കണമെന്ന് തോന്നുമ്പോള്‍ അതിന് സൗകര്യമൊരുക്കാന്‍ കീഴാളര്‍ക്ക് `ബാധ്യത'യുണ്ടായിരുന്നു. മുഗള്‍ രാജാക്കന്‍മാര്‍ തലക്കരം പ്രഖ്യാപിച്ചത് തങ്ങളുടെ മതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ തലക്കരം ഒഴിവാകുമായിരുന്നു, തുല്യതക്ക് അവസരം ലഭിക്കുമായിരുന്നു. ജന്മി - കുടിയാന്‍ സമ്പ്രാദയത്തില്‍ ഈ ഒരു സാധ്യതപോലുമുണ്ടായിരുന്നില്ല. താണജാതിക്കാരന്‍ ജന്മിയുടെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളവന്‍ മാത്രമായി തുടരുകയായിരുന്നു. അധികാരം, കുലമഹിമ എന്നിവയില്‍ അധിഷ്‌ഠിതമായാണ് ചൂഷണവും പീഡനവും നടന്നിരുന്നത് എന്ന ചരിത്രപാഠം ഒരു മതവിഭാഗത്തിലെ രാജാക്കന്‍മാര്‍ ഭൂരിപക്ഷ സമുദായത്തോട് നീതികേട് കാട്ടി എന്ന് ലളിതവത്‌കരിക്കുകയാണ് നാം ചെയ്യുന്നത്. രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കാന്‍ രാജാക്കന്‍മാര്‍ നടത്തിയ എല്ലാ ആക്രമണങ്ങളും കൊള്ളക്കും കൊള്ളിവെപ്പിനും കാരണമായിട്ടുണ്ട്. പക്ഷേ, ബാബറും ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങളെയും കൊള്ളകളെയും കുറിച്ചാണ് നാം കൂടുതല്‍ പഠിക്കാറ്. അവര്‍ നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിലെ വീരനായകനായി മാത്രമേ മാര്‍ത്താണ്ഡവര്‍മ നമ്മുടെ മുന്നില്‍ അവതരിക്കാറുള്ളൂ. യുദ്ധത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരെയും പത്മനാഭന്‍ തമ്പിയെയും കീഴടക്കി രാജ്യഭാരം പിടിച്ചെടുക്കുന്ന അദ്ദേഹം, പിള്ളമാരെ കഴുവേറ്റുകയും അവരുടെ കുടുംബങ്ങളിലെ സ്‌ത്രീകളെ തുറകയറ്റുകയും ചെയ്‌തുവെന്നതും ഒരു വീരോചിത പ്രവൃത്തിയായാണ് അവതരിപ്പിക്കപ്പെടാറ്. രാജ്യദ്രോഹക്കുറ്റം ചുമത്തി എട്ടുവീടരില്‍ അവേശേഷിച്ച പുരുഷന്‍മാരെ കഴുവേറ്റിയത് ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, നിസ്സഹരായ സ്‌ത്രീകളെ തുറകയറ്റിയതിനെയോ? സ്‌ത്രീകളെ അകാരണമായി ശിക്ഷിച്ചുവെന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. അവരെ മുക്കുവര്‍ക്ക് കൈമാറാന്‍ തീരുമാനിക്കുമ്പോള്‍ മുക്കുവര്‍ അധഃകൃതരാണെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ ചരിത്രം നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാറില്ല. ബുദ്ധവിഹാരങ്ങള്‍ ആക്രമിച്ച് ഭിക്ഷുക്കളുടെ തലയറുത്ത് അധികാരം തിരിച്ചുപിടിച്ച സവര്‍ണസേനയെക്കുറിച്ച് പരാമര്‍ശിക്കപ്പെടാറേയില്ല. പക്ഷേ, മലബാറിനെ ആക്രമിച്ചു കീഴടക്കിയ ടിപ്പു സുല്‍ത്താന്‍ അവിടെ ഭരണപരമായ പല നല്ലകാര്യങ്ങളും ചെയ്‌തുവെന്ന് പറയുന്നതിന്റെ തൊട്ടുപിറകെ അദ്ദേഹത്തിന്റെ സേന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നിരവധി കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്‌തുവെന്ന് പറയാന്‍ മറക്കാറില്ല. വിദ്യാര്‍ഥികളെ സഹായിക്കാനായി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍, അന്നത്തെ ക്ഷേത്രങ്ങള്‍ക്കു മേല്‍ ആര്‍ക്കായിരുന്നു അവകാശമെന്നോ സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും കേന്ദ്രങ്ങളായിരുന്നു അവയെന്നോ സൂചിപ്പിക്കാറില്ല. വേദം കേള്‍ക്കുന്ന താണജാതിക്കാരന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണമെന്ന് കല്‍പ്പിച്ചിരുന്ന സവര്‍ണരുടെ കൈകകളിലായിരുന്നു ക്ഷേത്രങ്ങള്‍. അവക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ, കീഴാളന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടി ആയിരുന്നിരിക്കാം. പക്ഷേ, ചരിത്ര വ്യാഖ്യാനം ആ വഴിക്ക് ചിന്തിക്കാറേയില്ല. ഇത് ചരിത്രം മാത്രമല്ല, വര്‍ത്തമാനം കൂടിയാണ്. കേരളത്തില്‍ നിന്ന് മണിക്കൂറുകള്‍ മാത്രം സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തമിഴ്‌നാടിന്റെ ഗ്രാമങ്ങളില്‍ ഇപ്പോഴും ക്ഷേത്രങ്ങളില്‍ താണജാതിക്കാര്‍ക്ക് പ്രവേശം നിഷിദ്ധമാണ്. ക്ഷേത്രപ്രവേശത്തിന് ദളിതുകള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്ന് മാത്രം. ക്ഷേത്രം പ്രവേശം മാത്രമല്ല ഇവിടെ നിഷേധിക്കപ്പെടുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തുകൂടെ വഴി നടക്കാന്‍ താണജാതിക്കാരന് ഇപ്പോഴും അവകാശം ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. ചെറിയ ചായക്കടകളില്‍പ്പോലും ഉയര്‍ന്ന ജാതിക്കാരനും താഴ്‌ന്ന ജാതിക്കാരനും രണ്ട് പാത്രത്തില്‍ വിളമ്പ് പതിവുണ്ട്. ഹോട്ടലില്‍ താഴ്‌ന്ന ജാതിക്കാരെ ബഞ്ചിലിരിക്കാന്‍ അനുവദിക്കാത്ത സ്ഥലങ്ങളും കുറവല്ല. സാമൂഹ്യമായ അസമത്വത്തില്‍ മനംനൊന്ത് മതം മാറുന്നവരുടെ എണ്ണം കുറവല്ല. കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്‌തീയരുടെ എണ്ണം വര്‍ധിച്ചതിന് പിന്നില്‍ ഈ സാമൂഹ്യ വ്യവസ്ഥക്ക് വലിയ പങ്കുണ്ട്. ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാന്‍ ലൗ ജിഹാദ് എന്ന പേരില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമായ ഇക്കാലത്ത് `മുസ്‌ലിം പത്രങ്ങള്‍' എന്ന പ്രയോഗത്തിനും നേരത്തെ അധ്യാപകന്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും അര്‍ഥമേറുന്നു. ലൗ ജിഹാദ് എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡി ജി പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം മാധ്യമം, സിറാജ് തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതേ വാര്‍ത്ത പ്രണയം നടിച്ച് മതംമാറ്റാന്‍ സംഘടിത ശ്രമമെന്നതിന് പ്രാധാന്യം നല്‍കി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന പ്രചാരത്തിന് ഏറെ അര്‍ഥതലങ്ങളുണ്ടാവും. ഒരു സമുദായത്തിന്റെ മേല്‍ നേരത്തെ തന്നെ സൃഷ്‌ടിക്കപ്പെട്ട സംശയത്തിന്റെ നിഴലിന് കൂടുതല്‍ കനം വെക്കുമെന്ന് അര്‍ഥം. ഇത് ഒരു പരിപാടിയുടെ മാത്രം സംഭാവനയല്ല. മറിച്ച് നമ്മുടെ മാധ്യമങ്ങള്‍, പൊതുമാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവ പ്രത്യേകിച്ചും, സ്വീകരിച്ചുവരുന്ന നിലപാടുകളുടെ കൂടി സംഭാവനയാണ്. ലവ് ജിഹാദിന്റെ പേരില്‍ ആദ്യം പുറത്തുവന്നത് അഷ്‌കര്‍ - സില്‍ജ സംഭവമായിരുന്നു. കര്‍ണാടകക്കാരി സില്‍ജ, കണ്ണൂര്‍കാരന്‍ അഷ്‌കറിനെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇത് സഫലമാവുന്നതിനായി മതം മാറിയിട്ടുണ്ടാവാം. പക്ഷേ, ഇത് ലൗ ജിഹാദാണെന്ന് ഹിന്ദു ഏകോപനസമിതി ആരോപിച്ചു. ഈ ആരോപണത്തെ അടിസ്ഥാനമാക്കി ചാനലുകളടക്കം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അഷ്‌കറിനും സില്‍ജക്കും പറയാനുള്ളത് ആരെങ്കിലും കേട്ടോ എന്നത് സംശയമണ്. കണിച്ചുകുളങ്ങരക്കേസില്‍ പ്രതിയാവുകയും ദീര്‍ഘകാലം ഒളിവില്‍ കഴിയുകയും ചെയ്‌ത സജിത്ത് പോലീസിന് കീഴടങ്ങും മുമ്പ് രഹസ്യമായി അഭിമുഖം സംഘടിപ്പിച്ച് അത് ഒരു സെക്കന്റ് പോലും എഡിറ്റ് ചെയ്‌ത് നീക്കാതെ പ്രക്ഷേപണം ചെയ്യാന്‍ താത്‌പര്യം കാട്ടിയ ചാനലുകള്‍ (റിപ്പോര്‍ട്ടര്‍മാര്‍) അഷ്‌കറിനെയും സില്‍ജയെയും കാണാന്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണാവോ? വാര്‍ത്തകള്‍ വന്ന് വിവാദം ശക്തമായപ്പോള്‍ അഷ്‌കറും സില്‍ജയും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. കണിച്ചുകുളങ്ങരക്കേസിലെ പ്രതി സജിത്തിനെപ്പോലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്‌ത സന്തോഷ് മാധവന്റെ അഭിമുഖം ചിത്രീകരിക്കാനും നമ്മുടെ ചാനലുകള്‍ മത്സരിച്ചിരുന്നുവെന്ന് ഓര്‍ക്കുക. ലൗ ജിഹാദിന്റെ ഭാഗമായി കര്‍ണാടകത്തിലെയും കേരളത്തിലെയും നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും അവരെ ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയാണെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. ശ്രീരാമസേനയുടെ നേതാവ് മുത്തലിക്ക് മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവര്‍ ഇക്കാര്യം പറയുന്നു. ഇതിനെതിരെ ബോധവത്‌കരണം നടത്തുമെന്നും ഇരുവരും പ്രഖ്യാപിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ ലൗ ജിഹാദ് വലുതായതോടെയാണ് ഇവര്‍ പ്രസ്‌താവനകളുമായി രംഗത്തുവരുന്നത്. ഇതുപോലുള്ള കണക്കുകള്‍ മുമ്പും കേട്ടു പരിചയമുണ്ട് നമുക്ക്. മലയാളികളായ നാല് യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ച് ഭീകരവേട്ട കൊഴുക്കുന്ന സമയത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകളിലൊന്ന് മുന്നൂറ് മലയാളി യുവാക്കളെ കാശ്‌മീരിലേക്ക് റിക്രൂട്ട് ചെയ്‌തുവെന്നതായിരുന്നു. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അന്നും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തത്. ഏതായിരുന്നു ആ ഇന്റലിജന്‍സ് വൃത്തങ്ങള്‍ എന്ന് തിരിച്ചുചോദിക്കേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട മുന്നൂറു പേര്‍ക്ക് എന്തു സംഭവിച്ചുവെന്ന് കേന്ദ്ര, സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തേണ്ടതല്ലേ? ഭീകരപ്രവര്‍ത്തനം എന്ന വാക്കിനെ രാഷ്‌ട്രീയ താത്‌പര്യം മുന്‍നിര്‍ത്തി നമ്മുടെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് കണ്ടു. അബ്‌ദുന്നാസര്‍ മഅ്‌ദനിക്കെതിരായ ഒരു മൊഴി പ്രസിദ്ധീകരിക്കാതെ നമ്മുടെ മാധ്യമങ്ങള്‍ അന്ന് പുറത്തിറങ്ങിയിരുന്നില്ല. തമിഴ്‌നാട്ടുകാരനായ മണി എന്ന യൂസുഫിന്റെ മുതല്‍ വിദേശത്തു നിന്ന് അറസ്റ്റ് ചെയ്‌ത് നാട്ടിലെത്തിച്ച സര്‍ഫറാസ് നവാസിന്റെ വരെ മൊഴികള്‍ നമ്മുടെ മാധ്യമങ്ങളില്‍ അമ്മനമാടി. മൊഴിയുടെ പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ മൊഴിപ്പകര്‍പ്പുകളുടെ ഒഴുക്കു നിലച്ചു. എന്തുകൊണ്ട് എന്ന് ആലോചിക്കേണ്ട ബാധ്യത നമുക്കില്ല. കാരണം നാം പഠിച്ച ചരിത്രം ഒരു രേഖയില്‍ മാത്രമുള്ളതാണ്. അറസ്റ്റിലാവുന്നവര്‍ പോലീസിന് നല്‍കുന്ന മൊഴിക്ക് കോടതിക്കു മുന്നില്‍ എന്ത് നിയമസാധുതയുണ്ടെന്നതു പോലും കണക്കാക്കാതെ നാം വിചാരണകള്‍ നടത്തി സന്തോഷിച്ചു. മംഗലാപുരം പോലീസ് കഴിഞ്ഞ ദിവസം നടത്തിയ അറസ്റ്റ് കൂടി പരിഗണിക്കുക. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി പതിനെട്ട് .യുവതികളെ കൊലപ്പെടുത്തിയ ആനന്ദ് എന്ന മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്‌തുവെന്നാണ് പോലീസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചുപേര്‍ കാസര്‍കോട്ടുകാരാണെന്നും പോലീസ് പറഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു വാര്‍ത്താചാനലിനും ഇത് ബ്രേക്കിംഗ് ന്യൂസായില്ല, ഫ്‌ളാഷ് ന്യൂസ് പോലുമായില്ല. കേരളത്തിലെ മുന്നൂറു പേരെ ഭീകരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്‌തുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ബ്രേക്കിംഗ് ന്യൂസ് കൊടുത്ത ചാനലുകള്‍ക്ക് പതിനെട്ടുപേരെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത് വാര്‍ത്തപോലും ആകാതിരുന്നതിന്റെ കാരണമെന്തായിരിക്കും. അറസ്റ്റിലായത് ഏതെങ്കിലും ഷഫീഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നെങ്കില്‍? എങ്കില്‍ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസാവുമായിരുന്നുവെന്ന് ഉറപ്പ്. പരമ്പരക്കൊല ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവാകുമായിരുന്നു. മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന വ്യാഖ്യാനവും വരുമായിരുന്നു. ഷഫിഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നുവെങ്കില്‍ വാര്‍ത്ത ചാനലുകള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ആളുണ്ടാവുമായിരുന്നുവെന്നതിനാലാണ് ബ്രേക്കിംഗ് ന്യൂസാവുമായിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നത്. പൊതുമാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങളിലും ഇത് വലിയ വാര്‍ത്തയായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. |
__._,_.___
Saturday, February 6, 2010
പ്രവാസജീവിതത്തിന്റെ ആകുലതകള്‍...
| |||
Subscribe to:
Posts (Atom)