Friday, February 26, 2010

സമയം ലാഭിക്കാന്‍ 51 മാര്‍ഗങ്ങള്‍ (font problem solved)

സമയം ലാഭിക്കാന്‍ 51 മാര്‍ഗങ്ങള്‍
ഈ ഫീച്ചര്‍ വായിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തിയാല്‍ പിന്നീട് ഒരുപാടു സമയം ലാഭിക്കാന്‍ കഴിയും. ചെയ്തു തീര്‍ക്കാന്‍ ഒരുപാടു ജോലികളുള്ള ദിവസങ്ങളില്‍, പഠിച്ചതു പോരാ എന്നു തോന്നുന്ന പരീക്ഷ ക്കാലത്തു നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ ഒരു ദിവസം തീരാതിരുന്നെങ്കില്‍ എന്ന്. അപ്പോ ഴാവും നമ്മള്‍ മുമ്പു പാഴാക്കിക്കളഞ്ഞ സമയെത്തുക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ. നമ്മുടെ ടെന്‍ഷന്‍ എന്താണെന്നറിയാത്ത , അതിനൊത്തു കൂടാനോ കുറയാനോ തയാറാവാത്ത ബലംപിടുത്തക്കാരിയാണു സമയം. നമ്മളെ സമയത്തിനൊത്തു മാനേജ് ചെയ്യുക എന്ന ഒറ്റവഴിയേയുള്ളൂ.

സമയം ലാഭിക്കാന്‍ ഇതാ 51 മാര്‍ഗങ്ങള്‍ 
1. ഒരു ടൈം ഡയറി സൂക്ഷിക്കുക. ഒരു ദിവസം ചെയ്യേണ്ട എല്ലാ 
കാര്യങ്ങള്‍ക്കും
അതില്‍ സമയം വകയിരുത്താം. 
അപ്പോള്‍ മനസിലാവും ഒരു ദിവസം എത്ര സമയം നമ്മള്‍ പാഴാക്കുന്നുണ്ടെന്ന്. അതോര്‍ത്തു സങ്കടപ്പെട്ട് ഇനി സമയം കളയേണ്ട.ഇനിയെങ്കിലും സമയം ഫലപ്രദമായി വിനയോഗിക്കുമെന്നു തീരുമാനമെടുത്താല്‍ മതി.
2. നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി ഏറ്റവും പ്രാധാന്യമുള്ള ജോലി ആദ്യം തീര്‍ക്കുക. ചെയ്യാനുള്ള കാര്യങ്ങളെ പ്രാധാന്യം അനുസരിച്ച് എ, ബി, സി എന്നു തരം തിരിക്കുന്നതു നല്ലതാണ്. ആദ്യ പരിഗണന എയില്‍ വരുന്ന കാര്യങ്ങള്‍ക്കു നല്‍കണം.
3. ഏതു കാര്യത്തിനും ഒരു ടാര്‍ഗെറ്റ് നിശ്ചയിക്കുക. അപ്രതീക്ഷിതമായ ചില തടസങ്ങള്‍ ഏതു ജോലിക്കിടയിലും സംഭവിക്കാം. ഒരു ഹര്‍ത്താല്‍ മതിയല്ലോ ഒരു ദിവസം നഷ്ടപ്പെടാന്‍. ഈ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടു
വേണം പ്ലാന്‍ തയ്യാറാക്കാന്‍. അങ്ങനെ തടസങ്ങളൊന്നും സംഭവിക്കാതെ, ജോലി പ്രതീക്ഷിച്ച സമയത്തു തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ആ സമയം കുടുംബത്തോടൊപ്പം ചെലവിടാനോ യാത്ര പോവാനോ ഉപയോഗിക്കാമല്ലോ.
4. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുക. കുടുംബത്തിനനുവദിച്ച സമയത്തിനിടയില്‍ ഓഫീസ് കാര്യങ്ങള്‍ ചെയ്യുന്നതു നല്ല പ്രവണതയല്ല. കുട്ടിക്കു കഥ പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ലാപ്‌ടോപ്പില്‍ ഓഫീസ് ജോലി ചെയ്യുന്നത് ടൈം മാനേജ്‌മെന്റായാണു പലരും കാണുന്നത്. അതു തെറ്റായ ധാരണയാണ്. അതുകൊണ്ട് കുട്ടിക്ക് അച്ഛന്‍ തനിക്കു വേണ്ടി സമയം ചെലവിട്ടു എന്ന തോന്നലുണ്ടാവില്ല.
5. ചില ആളുകള്‍ പറയുന്നതു കേള്‍ക്കാം ഒന്നിനും സമയം തികയുന്നില്ല. ഒരു ദിവസം നാലു മണിക്കൂര്‍ യാത്രയ്ക്കു തന്നെ പോവുമെന്ന്. ജോലി സ്ഥലത്തേക്കുള്ള യാത്രകള്‍ ഉറങ്ങിക്കളയാനുള്ളതല്ല. യാത്രയ്ക്കിടയില്‍ ചെയ്യാനുള്ള പല ജോലികളും ചെയ്തു തീര്‍ക്കാം. പാട്ടു കേള്‍ക്കാം. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ കുറിച്ചുവെക്കാം.
6. എല്ലാ ജോലിയും ഞാന്‍ തന്നെ ചെയ്താലേ ശരിയാവൂ എന്ന ഭാവം ചിലര്‍ക്കെങ്കിലുമുണ്ട്. അതൊട്ടും നല്ലതല്ല. പ്രാധാന്യം കുറഞ്ഞതും, സമയം കൊല്ലുന്നതുമായ ചില ജോലികള്‍ വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ ആ സമയത്തു കുറേക്കൂടി പ്രാധാന്യമുള്ള ജോലികള്‍ ചെയ്യാം.താന്‍ ചെയ്തുകൊണ്ടിരുന്ന ഒരു ജോലി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ആദ്യം കുറച്ചു തെറ്റുകള്‍ പറ്റാം. കൂടുതല്‍ സമയവും എടുക്കുമായിരിക്കും. പക്ഷേ, കാലക്രമേണ അതൊക്കെ ശരിയായിക്കോളും.
7. പറ്റില്ല എന്നു പറയാനുള്ള മടി കാരണം സമയനഷ്ടം അനുഭവിക്കേണ്ടി വരുന്ന ഒരുപാടുപേരുണ്ട്. അത്യാവശ്യമായിട്ട് എന്തെങ്കിലും ജോലി ചെയ്യുന്നതിനിടയിലാവും ഒരരു സുഹൃത്ത് പാര്‍ട്ടിക്കു പോവാന്‍ വിളിക്കുന്നത്. താല്‍പ്പര്യമില്ലെങ്കിലും സുഹൃത്തിനോടു വരുന്നില്ലെന്നു പറയാനുള്ള മടി കാരണം പാര്‍ട്ടിക്കു പോവും. ജോലി തീരാത്തതു കൊണ്ടു തന്നെ പാര്‍ട്ടി എന്‍ജോയ് ചെയ്യാനും കഴിയില്ല.
8. ചില ആളുകള്‍ ഇഷ്ടമില്ലാത്ത കാര്യം മടി കാരണം വെറുതെ വൈകിയ്ക്കാറുണ്ട്. എപ്പോഴാണെങ്കിലും അതു നിങ്ങള്‍ തന്നെ ചെയ്‌തേ പറ്റൂ. അപ്പോള്‍ പിന്നെ എത്രയും നേരത്തേ ചെയ്യാന്‍ തുടങ്ങിയാല്‍ അതു തീര്‍ക്കാന്‍ കൂടുതല്‍ സമയം കിട്ടും.

ജോലിസ്ഥലത്തു ചെയ്യേണ്ടത്       
9. ഒരേ സമയം പല ജോലികള്‍ ചെയ്യുന്നതു സമയ ലാഭമുണ്ടാക്കുമെന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ, അതു നമ്മള്‍ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം കണക്കിലെടുത്തിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു ജോലി ചെയ്യുന്നതിനിടയില്‍ വേറെ എന്തെങ്കിലും ജോലി കൂടി ചെയ്യാന്‍ ശ്രമിച്ചാല്‍ ശ്രദ്ധ നഷ്ടപ്പെടാനും തെറ്റുകള്‍ കൂടാനും സാദ്ധ്യതയുണ്ട്. ഇരട്ടി ജോലിയുണ്ടാക്കി വയ്ക്കുകയാവും ചുരുക്കത്തില്‍ ചെയ്യുന്നത്.
10. ഒരു ജോലിയും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവയ്ക്കരുത്. കഴിയുന്നത്ര ജോലികള്‍ അപ്പപ്പോള്‍ തീര്‍ക്കുക. ഒരു ഇ-മെയില്‍ വന്നാല്‍ അതിന് അപ്പോള്‍ തന്നെ മറുപടി അയക്കുക.
11. ഓരോരുത്തര്‍ക്കും ജോലി ചെയ്യാന്‍ ഏറ്റവും താല്‍പ്പര്യമുള്ള സമയമുണ്ടാവും. ആ സമയത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുക. അതു ചെയ്തു ക്ഷീണിക്കുമ്പോഴേക്കും നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യാന്‍ തുടങ്ങാം. അപ്പോള്‍ രണ്ടു ജോലികളും നടക്കും.
12. ഓരോ ദിവസവും ചെയ്യേണ്ട ജോലികള്‍ കുറിച്ചു വയ്ക്കുക. ചെയ്ത കാര്യങ്ങള്‍ ടിക്ക് ചെയ്തു മുന്നോട്ടു പോവാം. എന്നും നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. അവയെ അടുത്ത ദിവസത്തെ ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ വിട്ടു പോവരുത്.
13. ജോലി സമയങ്ങളില്‍ പ്രത്യേകിച്ചും ഉച്ച നേരത്ത് അമിതമായി ഭക്ഷണം കഴിക്കരുത്. വയര്‍ നിറഞ്ഞാല്‍ സ്വാഭാവികമായും ജോലി നന്നായി ചെയ്യാന്‍ കഴിയില്ല. ലഞ്ച് പാര്‍ട്ടിയുള്ള ദിവസങ്ങളില്‍ ഭക്ഷണത്തിനു മുമ്പ് പ്രധാനപ്പെട്ട ജോലികള്‍ തീര്‍ക്കുന്നതാണു ബുദ്ധി.
14. ഒരു വലിയ പ്രൊജക്ട് ചെയ്തു തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാവും. ആ വലിയ പ്രോജക്ടിനെ ചെറിയ ഭാഗങ്ങളായി തരംതിരിച്ച് ചെയ്താല്‍ ജോലി തീരുന്നതു നമ്മളറിയില്ല.
15. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും നന്നായി കാണാവുന്ന സ്ഥലത്തു വേണം ക്‌ളോക്ക് വയ്ക്കാന്‍. സമയം പോവുമ്പോള്‍ ഒരു കണ്ണുണ്ടാവുമല്ലോ?
16. ജീവിതത്തില്‍ പല സ്ഥലങ്ങളിലും നമുക്കു കാത്തു നില്‍ക്കേണ്ടി വരും. അതു നമ്മളെ കാണാന്‍ വരുന്ന ആള്‍ വൈകിയതുകൊണ്ടാവാം. ട്രാഫിക് ബ്‌ളോക്കില്‍ കുടുങ്ങുമ്പോഴാവാം. ആ കാത്തു നില്‍പ്പു പോലും പ്രയോജനപ്പെടുത്താം. ചില ചെറിയ ചെറിയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സമയം ധാരാളമാണ്.
17. കുടുംബസമേതമുള്ള യാത്രകളിലും മറ്റും ആദ്യമേ റൂം ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. ഒരു നഗരത്തില്‍ രണ്ടു ദിവസത്തേക്കോ മറ്റോ ഉള്ള യാത്രയ്ക്കാവും പോവുക. അതിനിടെ മുറിയന്വേഷിച്ചു മണിക്കൂറുകള്‍ നഷ്ടപ്പെടുത്തണ്ടല്ലോ?
18. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതു ശീലമാക്കിയാല്‍ ഒരുപാടു സമയലാഭമുണ്ട്. റയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റയില്‍വെ സ്‌റ്റേഷന്‍ വരെ യാത്ര ചെയ്ത് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട. വീട്ടില്‍ ഇന്റര്‍നെറ്റിനു മുന്നിലിരുന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതേയുള്ളൂ.


http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753136&articleType=English&tabId=5&contentId=6794555&BV_ID=@@@
--
കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍
http://www.mtponline.in/




No comments: