Friday, November 7, 2008
സ്‌ഫോടനം നടക്കും മുമ്പേ ചാനലില്‍ വാര്‍ത്ത
സ്‌ഫോടനം നടക്കും മുമ്പേ ആര്‍.എസ്.എസ്
ചാനലില്‍ വാര്‍ത്ത
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ് ആര്‍.എസ്.എസിന്റെ ഔദ്യോഗിക ചാനലായ സുദര്‍ശന്‍ ടി.വി സ്‌ഫോടനം നടന്നതായി വാര്‍ത്ത നല്‍കിയെന്നു പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ്. സ്‌ഫോടനം നടന്ന സപ്‌തംബര്‍ 29ന് 9.29നാണ് മേലഗാവ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തതായി സുദര്‍ശന്‍ ടി.വി വാര്‍ത്ത നല്‍കിയത്.
എന്നാല്‍, പോലിസിന്റെ റിപോര്‍ട്ട്‌പ്രകാരം 9.30നാണ് സ്‌ഫോടനം നടന്നത്. സംഭവം നടന്നു മാധ്യമങ്ങള്‍ അറിഞ്ഞു വാര്‍ത്ത തയ്യാറാക്കി സംപ്രേഷണം ചെയ്യാന്‍ ചുരുങ്ങിയത് 15 മിനിറ്റെങ്കിലുമെടുക്കും. സ്‌ഫോടനസ്ഥലത്ത് അവരുടെ പ്രതിനിധി ഉണ്ടെങ്കില്‍പ്പോലും സ്‌ഫോടനം നടന്ന് അഞ്ചു മിനിറ്റെങ്കിലുമാവാതെ റിപോര്‍ട്ട് ചെയ്യാനാവില്ല. എന്നാല്‍, സ്‌ഫോടനം നടക്കുന്നതിന് ഒന്നോ രണ്ടോ മിനിറ്റ് മുമ്പ് എങ്ങനെ ഇത്തരത്തിലുള്ള വാര്‍ത്ത സുദര്‍ശന്‍ ടി.വിക്ക് ലഭിച്ചെന്നും അഗ്നിവേശ് ചോദിച്ചു. അഗ്നിവേശിന്റെ ആരോപണങ്ങള്‍ സുദര്‍ശന്‍ ടി.വി നിഷേധിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment