Monday, October 13, 2008

കന്യാസ്‌ത്രീെയ ബലാല്‍സംഗം ചെയ്‌ത സംഘപരിവാര പ്രവര്‍ത്തകരെ പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു

പാലക്കാട്‌: ഒറീസയില്‍ കന്യാസ്‌ത്രീകളെ ബലാല്‍സംഗം ചെയ്യുകയും കലാപത്തിനു നേതൃത്വം കൊടുക്കുകയും ചെയ്‌ത കേസില്‍ അറസ്‌റ്റിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരെ കോടതി പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു. അന്വേഷണസംഘം ഇവരെ ഇന്ന്‌ ഒറീസയിലേക്കു കൊണ്ടുപോവും.
ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ ബലിഗുഡ പൂന്‍വാണി മിഥു പട്‌നായിക്‌ (25), സരോജ്‌ ഗദായ്‌ (42), മുന്ന ഗദായ്‌ (25) എന്നിവരെയാണ്‌ ഇന്നലെ വൈകീട്ട്‌ ഒറീസയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം പാലക്കാട്ട്‌ അറസ്റ്റ്‌ ചെയ്‌തത്‌. മരിയപ്പാടത്ത്‌ അരിമില്ലിലെ ജോലിക്കാരായി പ്രതികളിവിടെ ഒളിവില്‍ത്താമസിക്കുകയായിരുന്നു.


ഒരുവര്‍ഷത്തോളമായി ഈ പ്രദേശത്ത്‌ വിവിധ ജോലികള്‍ ചെയ്‌തിരുന്ന ഇവര്‍ കലാപസമയത്ത്‌ ഒറീസയിലേക്കു പുറപ്പെടുകയും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയുമായിരുന്നു. കലാപത്തിലെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന്‌ ഒറീസ പോലിസ്‌ പറഞ്ഞു. ഒറീസയിലെ കലാപക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രതികളാണ്‌ ഇവര്‍ കേരളത്തില്‍ ഒളിവില്‍ക്കഴിയുന്നുണ്ടെന്ന വിവരം പോലിസിന്‌ നല്‍കിയത്‌. അക്രമങ്ങള്‍ക്കൊപ്പം നിരവധി സ്‌ത്രീകളെ ഇവര്‍ കലാപസമയത്തു ബലാല്‍സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം വെളിപ്പെടുത്തി.
കഴിഞ്ഞ ആഗസ്‌ത്‌ 25ന്‌ ബജ്‌രംഗ്‌ദളിന്റെ നേതൃത്വത്തില്‍ നടന്ന ഒറീസ ബന്ദിലാണ്‌ നുവഗോണ്‍ ഗ്രാമത്തില്‍ വച്ച്‌ 29കാരിയായ കന്യാസ്‌ത്രീയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്‌. തൊട്ടടുത്ത ദിവസം സമീപപ്രദേശങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരേ നടന്ന സംഘപരിവാര ആക്രമണത്തിലും ഇവര്‍ പങ്കാളികളായിരുന്നു. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തതിനു പിടിയിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരുടെ എണ്ണം ഇതോടെ ഒമ്പതായി. 

തേജസ്‌ ദിനപത്രം: 13-10-08 

3 comments:

Joker said...

ഇവര്‍ ബ ജ്രം ഗാ ദള്‍ പ്രവര്‍ത്തകര്‍
മറ്റേതെല്ലാം ഇസ്ലാമിക ഭീകര വാദികള്‍...

മാത്യഭൂമിയില്‍ വല്ല വാര്‍ത്തയും ഉണ്ടോ രജന.ഉണ്ടാ‍വാന്‍ സാധ്യതയില്ല. ഇവരെയൊന്നുംഹിന്ദു തീവ്രവാദികള്‍ എന്ന് വിളിക്കാതിരിക്കാനുള്ള പക്വത മാധ്യമങ്ങള്‍ കാണിക്കുന്നുണ്ട്. എന്ത് വര്‍ഗ്ഗീയ ഭ്രാന്ത് കാണിച്ചാലും അതിനെല്ലാം ‘സ്വാഭാവിക പ്രതികരണം ‘ എന്ന് പറഞ്ഞ് ഇതിനെയെല്ലാം വെളുപ്പിക്കാനും സംഘ് പരിവാറിന് ഓശാ‍ന പാടുകയാണല്ലോ മാധ്യമങ്ങളും.

മുക്കുവന്‍ said...

hmmm I didn;t hear this news. nalla eerkili avanmarudey ---il ketti sughippikkanamaayirunnu.. dont they have mother/sisters?

Jayachandra Menon said...

ഇന്നലത്തെ മാത്രുഭൂമിയിൽ കണ്ട ഈ വാർത്ത കൂടി ചേർത്ത് വായിക്കുക. സംഭവത്തിലെ ഏക ദ്ര്‌ക്‌സാക്‌ഷി ആയ ക്രൈസ്തവ പുരോഹിതൻ അന്വേഷണവും ആയി സഹകരിക്കുവാൻ തയ്യറല്ലത്രെ.