കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കും നിഗൂഢ സ്വഭാവം പുലര്‍ത്തുന്ന ചില പ്രത്യേക ത്വരീഖത്ത് ഗ്രൂപ്പുകളുമായുള്ള ബന്ധം പോലിസും ഇന്റലിജന്‍സും അന്വേഷിക്കുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ചെറുപ്പക്കാരാണ് കശ്‌മീരില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടവരെന്നും മതനിഷ്‌ഠകള്‍ പുലര്‍ത്തുന്നവരായിരുന്നില്ല ഇവരെന്നതുമാണ് പോലിസിനെ മറ്റുവഴിക്ക് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട ഫയാസ് കവര്‍ച്ചക്കേസിലും റഹീം കളമശ്ശേരി ബസ് കത്തിച്ച കേസിലും പ്രതികളായിരുന്നു. ഫയാസ് മദ്യപിക്കാറുണ്ടായിരുന്നുവെന്നു
ഇവരെക്കുറിച്ചു മാത്രമല്ല ഇവര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘടനയെക്കുറിച്ചും ഇപ്പോള്‍ ദുരൂഹത വര്‍ധിച്ചിട്ടുണ്ട്. ഫയാസിനും റഹീമിനും പ്രത്യേക ജോലിയൊന്നുമില്ലായിരുന്നു. ഇവരെ ആരാണ് കശ്‌മീരിലേക്ക് കൊണ്ടുപോയതെന്നു വ്യക്തമല്ലെങ്കിലും ഇവര്‍ക്ക് നാട്ടിലെ മറ്റു മത-സാമൂഹിക സംഘടനകളുമായി ബന്ധമില്ല.
സിറ്റി, തയ്യില്‍ കേന്ദ്രീകരിച്ച് നിഗൂഢമായി ചില സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. പിരിച്ചു വിടപ്പെട്ട ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഒരു പ്രത്യേക ത്വരീഖത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായി പോലിസിന് നേരത്തേ തന്നെ വിവരമുണ്ട്.
കശ്‌മീരില്‍ കൊല്ലപ്പെട്ട ചെട്ടിപ്പടി റഹീമും ഇപ്പോള്‍ കാണാതായ ചില യുവാക്കളും ഈ ത്വരീഖത്തുമായി ബന്ധപ്പെട്ടവരാണെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളും നായനാര്‍ വധശ്രമക്കേസില്‍ പോലിസ് പിടികൂടിയിരുന്ന വ്യക്തിയുമാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഈ സംഭവങ്ങള്‍ക്കുശേഷം ചില പോലിസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജാമ്യം നേടി മുങ്ങിനടക്കുകയായിരുന്നു. ഇയാളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫൈസലാണ് ഫയാസിനെ ബാംഗ്ലൂരിലേക്കെന്നും പറഞ്ഞ് കൊണ്ടുപോയത്. ഫൈസല്‍ ഈയടുത്ത് ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു.
ഫയാസ് അഹ്‌മദാബാദില്‍ ഖുര്‍ആന്‍ പഠിക്കുന്നുണ്ടെന്നാണ് ഫയാസിന്റെ ഉമ്മയോട് ഫൈസല്‍ അപ്പോള്‍ പറഞ്ഞത്. അതേസമയം, ഫയാസിനെക്കുറിച്ച് നന്നായി അറിയാവുന്ന ഫൈസലിനെ കസ്റ്റഡിയിലെടുക്കാത്തത് നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്.
ഫയാസ് ഒരു ഉന്നത ഡി.വൈ.എഫ്.ഐ നേതാവിന്റെ ബന്ധുവാണ്. മുമ്പു മാല തട്ടിപ്പറിച്ചോടിയ കേസില്‍ ഫയാസിനെ ജാമ്യത്തിലിറക്കിയത് ഡി.വൈ.എഫ്.ഐക്കാരായിരുന്നു.
സംഘത്തിനു നേതൃത്വം കൊടുക്കുന്ന കൊലക്കേസിലടക്കം പ്രതിയായിട്ടുള്ള ഇയാളെ ചോദ്യംചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. ഇടയ്‌ക്കിടെ ബാംഗ്ലൂരിലടക്കം യാത്ര ചെയ്യാറുള്ള ഇദ്ദേഹമാണ് നേരത്തേ അറസ്‌റ്റിലായ കോട്ടൂരിലെ അബ്ദുള്‍ ജലീലിന് പുതിയ മൊബൈലും സിം കാര്‍ഡും വാങ്ങിക്കൊടുത്തത്. ജലീലിന്റെ പഴയ മൊബൈലും ഇയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
ഫയാസും റഹീമും കശ്‌മീരില്‍ നിന്നു ജലീലിന്റെ ഫോണിലേക്കു വിളിച്ചത് ഇയാളുമായി ബന്ധപ്പെടാനാണെന്നു മനസ്സിലായതായും അനേ്വഷണ സംഘം പറയുന്നു. അതേ സമയം, ഈ നേതാവ് മുങ്ങിയിരിക്കുകയാണെന്ന പോലിസിന്‍െ വാദം നാട്ടുകാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാള്‍ സിറ്റി, തയ്യില്‍, പുവളപ്പ് പ്രദേശങ്ങളില്‍ ഉള്ളതായി വിവരമുണ്ട്.
ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദുരൂഹമായിരുന്നെങ്കിലും പോലിസിന് ഇയാള്‍ അപ്രാപ്യനാണെന്നു പറയുന്നത് അവിശ്വസനീയമാണ്. ചില പോലിസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ക്കുള്ള ബന്ധവും സംശയാസ്‌പദമാണ്.
തേജസ് ദിനപത്രം: 25-10-08
7 comments:
http://thejasonline.blogspot.com/2008/10/blog-post_7482.html
പരസ്പര വിരുദ്ധമാണല്ലോ ഇതൊക്കെ...അല്ല മറന്നുപോയിക്കാണും പഴേ പോസ്റ്റല്ലേ !!!
ഇതിന് മുന്‍പത്തെ കുറെ പോസ്റ്റുകളില്‍ കശ്മീരില്‍ കൊല്ലപെട്ടത് മലയാളികള്‍ അല്ല എന്ന് എഴുതി കണ്ടു. ഇപ്പോള്‍ അത് തെളിഞ്ഞപ്പോള്‍ പിന്നെ അവന്മാര്‍ എല്ലാം "നിഗൂഡ" സംഘത്തിന്റെ പിടിയില്‍ ആയി. എഴുതിന്നതിനു മുന്പേ കാര്യങ്ങളുടെ സത്യാവസ്ഥ എപ്പോഴെങ്ങിലും അന്വേഷികാരുണ്ടോ ? അതോ ആര്കെന്കിലും വേണ്ടി കൂലിക്ക് എഴുതുന്നതാണോ?
“ഇടയ്‌ക്കിടെ ബാംഗ്ലൂരിലടക്കം യാത്ര ചെയ്യാറുള്ള ഇദ്ദേഹമാണ് നേരത്തേ അറസ്‌റ്റിലായ കോട്ടൂരിലെ അബ്ദുള്‍ ജലീലിന് പുതിയ മൊബൈലും സിം കാര്‍ഡും വാങ്ങിക്കൊടുത്തത്. ജലീലിന്റെ പഴയ മൊബൈലും ഇയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു.“
രജനേ, ഈ അബ്ദുല്‍ജലീല്‍ എന്‍.ഡി.എഫുകാരനാണെന്ന കാര്യം മറന്നു പോയോ. ചെയ്ത് കൂട്ടുന്ന സകല തോന്ന്യാസങ്ങള്‍ക്കും മതത്തിന്റെ മറപിടിച്ച് മതമൂല്യങ്ങളെ പോലും കാറ്റില്പറത്തുന്നവര്‍ക്ക് കാലം തന്നെ തിരിച്ചടിനല്‍കും.
ഹഹഹ
അരഞ്ഞാണം പാമ്പായാല്‍???
സത്യം പറയുകയാണെങ്കില്‍ ഈ ചെറുപ്പക്കാര്‍ക്ക്
കേരളത്തില്‍ എന്‍.ഡി.എഫ്.എന്ന ഒരു സംഘടന ഉണ്ട് എന്നകാര്യം പോലുമറിയില്ല.
നിഷ്കളങ്കരായ രണ്ട് ചെരുപ്പക്കാരെ ഇന്ത്യന്‍ പട്ടാളം
വെടിവെച്ച് കൊലപെടുത്തുകയായിരുന്നു.
കഷ്ഠം!!!
ഈതൊക്കെ വായിച്ച് വിശ്വസിക്കല്ലേ..ഇനി ആ ടീസ്റ്റയുടേയും,തെഹൽക്കയുടേം മറ്റും റിപ്പോർട് വരട്ടെ എന്നിട്ട് തീരുമാനിക്കാം കാര്യങ്ങൾ.അവരെപ്പോലുള്ളവർ ഇപ്പോൾ തെവ്രവാദത്തിന്റെ ഒക്കെ യദാർത്യ്യം നിശ്ചയിക്കുന്ന കമ്മറ്റിക്കാർ.അല്ലാണ്ടെ ഇന്ത്യൻ ഇന്റലിജെൻസും,പോലീസും പട്ടാളവും ഒന്നും പറയുന്നത് കൂലിക്കെഴുതുന്നവർക്ക് ദഹിക്കില്ലല്ലോ?
നിങ്ങൾ ഒന്ന് അടങ്ങിയിരി എന്റെ കൂട്ടരെ...
ആ ചങ്ങായ് മാർ വേണേൽ ചുമ്മാ വെളിക്കിരിക്കാൻ പോയപ്പോൾ അറിയാതെ കാശ്മീരിൽ ചെന്നുപെട്ടതാകാം.അല്ലെങ്കിൽ മനപ്പൂർവ്വം അവരെ ആരെങ്കിലും വഴിതെറ്റിച്ച് അതിർത്തിയിലേക്ക് പറഞ്ഞയച്ചതാകാം.
കഴിഞ്ഞദിവസം ഫോൺകോൾ വന്നതിനെ പറ്റി ഇന്നാട്ടിലെ പത്രങ്ങൾ എഴുതിയപ്പോൾ അതിനെ എതിർത്തവരാ ഇപ്പോ ഈ വാർത്തകൊടുത്തത്.
ഹഹ്
കാശ്മീരിൽ ഐസിനു പെയ്ന്റടിക്കാൻ പറ്റോന്ന് ചോയ്ക്കാന്ന് ഫോൺചെയ്തതാണെങ്കിലോ?
ഇത്രേം നല്ല മനുഷ്യന്മാരെ പറ്റി അപവാദം പറഞ്ഞുണാക്കാ....
ഹഹ എന്തായാലും ഇത് നല്ല തമാശതന്നെ.ഇദ്ദേഹം എന്തിനാണാവോ ഈ ബ്ലോഗ്ഗിൽ ഇതു പ്രസിദ്ധീകരിച്ചത്?
mayavi said...
സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു വിഭാഗം. സത്യത്തില്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ സമാധാനപ്രിയരാണ്(അണികളെയല്ല) അവരെ അനുസരിച്ച് അണികളും കുഴപ്പമിക്ല്ലാതെ പോകുകയായിരുന്നു...അപ്പൊഴാണ്‍ ബാബരിമസ്ജിദ് പൊളിക്കപ്പെടുന്നത്, നോര്ത്തിന്ത്യയിലും മറ്റും കലാപമുണ്ടായെങ്കിലും കേരളജനതെയെ അത് ബാധിക്കാതിരുന്നത് മുസ്ലിം ലീഗ് നേതാക്കളുടെ സംയമനം തന്നെയായിരുന്നു..പക്ഷെ നികൃഷ്ട ജീവികളായ മാര്ക്സിസ്റ്റ്കാര്‍ ആ അവസരം തങ്ങള്ക്കനുകൂലമാക്കാമെന്ന് നിനച്ച് മുസ്ലിം യുവാക്കളെ പിരിയിളക്കി വിട്ടു..അധികാരത്തിനു വേണ്ടി മുസ്ലിം ലീഗ് മിണ്ടാതിരിക്കുന്നെന്നായി ആരോപണം, അങ്ങനെ സമുദായത്തെ വെടക്കാക്കി തനിക്കാക്കാമെന്ന് നിനച്ച സഖാക്കളുടെ തന്ത്രം് ഫലിച്ചു, വെടക്കായി പക്ഷെ തനിക്കായില്ല..എന്‍ ഡി എഫിന്റെ മിക്കവാറുമെല്ലാ പ്രവര്ത്തകരും പഴയകാല ഡിഫിക്കാരാണ്...അങ്ങനെ മുസ്ലിം യുവാക്കള്‍ കൊഴിഞ്ഞു പോകുന്നത് കണ്ടാ ഹാലിലാണ്‍ പിണറായിക്ക് എന്ഡിഎഫിനെ എതിര്ക്കാന്‍ തോന്നിയത്, കയ്യിന്ന് വിട്ട അമ്പുപോലെയായി കാര്യങ്ങള്....ഇനി കേരളസമൂഹമേ അനുഭവിക്കുക സഖാക്കളുടെ രാഷ്റ്റ്രീയ തന്ത്രങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക.
Post a Comment