സ്വന്തം പ്രതിനിധി
കോഴിക്കോട്: കശ്മീര്ബന്ധത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ ആകൃഷ്ടരായതു പെട്ടെന്നു പണക്കാരനാവാമെന്ന മോഹം മൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കേരളത്തില്‍ ഗുണ്ടാനിയമം പ്രാബല്യത്തില്‍ വരികയും അറസ്റ്റുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണു ക്രിമിനല്‍ പശ്ചാത്തലമുള്ളവരും നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരും മറ്റുവഴികള്‍ തേടിയതെന്ന് ഉദ്യോഗസ്ഥര്‍ക്കു സൂചന ലഭിച്ചു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളും മറ്റും തീവ്രവാദത്തിലേക്കു തിരിഞ്ഞാല്‍ വന്‍തുക ലഭിക്കുമെന്നു ധരിച്ചാണു റിക്രൂട്ട് ചെയ്യുന്നവരുമായി ബന്ധംസ്ഥാപിച്ചത്. ഇതിനു ചില ആത്മീയസംഘടനകള്‍ വഴിതുറക്കുകയായിരുന്നു. ക്രിമിനലുകളെ റിക്രൂട്ട് ചെയ്ത ഏജന്റുമാര്‍ ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയെന്ന് അന്വേഷണസംഘത്തില്‍പ്പെട്ട ചിലര്‍ വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല, ഇവരുടെ ക്രിമിനല്‍സ്വഭാവം മറച്ചുവയ്ക്കാനും കേസുകളില്‍ നിന്നു രക്ഷപ്പെടാനും മതത്തിന്റെ പൊയ്മുഖം അണിയുകയായിരുന്നോ എന്നും സംശയങ്ങളുണ്ട്. വര്‍ഗീസ് എന്ന യാസീന്‍ പിതാവ് ജോസഫിനോട് ?മതം മാറിയാലേ ഗള്‍ഫില്‍ പോകാനാവൂ? എന്നു പറഞ്ഞതു മതംമാറ്റം ആത്മാര്ഥമായിട്ടല്ലെന്നതിനു തെളിവായിട്ടാണു ചൂണ്ടിക്കാട്ടുന്നത്. യാസീന്‍ പള്ളിയില്‍ പോവുകയോ മതാനുഷ്ടാനങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. ആളുകള്‍ കാണുമ്പോള്‍ മന്ത്രങ്ങള്‍ ചൊല്ലാറുള്ളതായി പറയപ്പെടുന്നു. ഇയാളുടെ ജ്യേഷ്ടന് റിനു സി.പി.എം പ്രവര്‍ത്തകനാണ്. തമ്മനം ഷാജിയുടെ സംഘത്തില്‍ വര്‍ക്കി എന്നാണിയാള്‍ അറിയപ്പെടുന്നത്. പിതാവും ജ്യേഷ്ഠനുമാണ് കേസുകളില്‍പ്പെടുമ്പോള്‍ ഇയാളെ ജാമ്യത്തിലിറക്കിയിരുന്നത്. കൊല്ലപ്പെട്ട ഫയാസും പിടിയിലായ ഫൈസലും പോലിസ് അന്വേഷിക്കുന്ന സംഘത്തലവന് ശെയ്ഖ് എന്ന നസീറും നിരവധി കേസുകളില്‍ പ്രതികളാണ്. അതേസമയം, ഈ വിഭാഗത്തെ റിക്രൂട്ട് ചെയ്തതും ഇതിനായി പണം ചെലവഴിച്ചതും മുസ്്ലിം പേരുള്ളയാളല്ലെന്ന വിവരം അന്വേഷണസംഘത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കു നയിക്കുന്നുണ്ട്.
ഇതിനിടെ, ഐ.ബി സൃഷ്ടിച്ചുവിടുന്ന `ഉസ്താദുമാര്‍' നാട്ടിലെങ്ങും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നുവെന്ന വാര്‍ത്ത ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ഒറ്റുകാരനായിരുന്ന ഇര്‍ഷാദ് അലിയുടെ വെളിപ്പെടുത്തല്‍ പ്രകാരം കശ്മീരിലെ ലശ്കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഐ.ബിയുടെ നിര്‍ദേശം സ്വീകരിക്കാത്തതിനാണ് ഈ `ചാരന്' ജയിലിലായത്. കണ്ണൂര്‍ സംഭവങ്ങള്‍ക്കു പിന്നിലും ഇങ്ങനെ ഐ.ബിയുടെ കരങ്ങളുണ്ടോ എന്നു വ്യക്തമായിട്ടില്ല. അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാരെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് ഇര്‍ഷാദ് അലി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു. പാനായിക്കുളം സംഭവവുമായി ബന്ധപ്പെട്ടു പോലിസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്യാനെത്തിയവരില്‍ ഒരാള്‍ താടിയും തലപ്പാവുമണിഞ്ഞ ഒരു മതസംഘടനയുടെ വക്താവായിരുന്നത്രെ. മതവേദികളില്‍ മാത്രം പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ഇയാള്‍ രഹസ്യ പോലിസ് അംഗമാണെന്നു മനസ്സിലാക്കിയ യുവാക്കള്‍ ഞെട്ടിയത്രെ. ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നതോടെ കശ്മീരില്‍ കൊല്ലപ്പെട്ട യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെ സങ്കീര്‍ണമായിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
7 comments:
...യുവാക്കള്‍ ഞെട്ടിയത്രെ"
ഹോ ഞമ്മളും ഞെട്ടി. തൊപ്പിയിട്ട നായിന്റെ മോനു പേരില്ലേടാ ഹിമാറെ...പറയെടാ ഹമുക്കെ...
ഭാവന അപാരം തന്നെ. പത്രപ്രവര്തനതിനേക്കാള് താങ്ങള്ക്ക് നല്ലത് കഥയെഴുതാണ്.
എന്താണ് ഐ ബീ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ? ഇന്റെലിജന്‍സ് ബ്യൂറോയാണോ.അവരാണോ ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ഇവരെ റിക്രൂട്ട് ചെയ്യുന്നതെന്നോ ?ഒന്നു വിശദീകരിക്കാമോ ?
അപ്പൊ ഫൈസലും ജലീലുമൊക്കെ IB യുടെ ആള്‍ക്കാരാണോ? അല്ല മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാ?
എന്റെ രജനെ .. ഇതിലും ഭേദം അങ്ങു കൊല്ലുന്നതാ .. അത്യാവശ്യം പക്ഷ പാതം വേണം പാര്‍ട്ടി പത്രങ്ങള്‍ക്ക് .. പക്ഷെ ഇത് ഇത്തിരി കടുത്തു പോയി ...
റോയുടെ മുന്‍മേധാവി ഹോര്‍മിസ് തരകനും ആഭ്യന്തര വകുപ്പും തന്നെ പറഞ്ഞില്ലേ പണത്തിന് വേണ്ടിയാണ് യുവാക്കള്‍ കശ്മീരിലേക്ക് പോയതെന്ന്... ഐ.ബി എന്തിനാ ചെയ്യുന്നതെന്തിനാണെന്നാണ് മുസാഫിറിന്റെ സംശയം... ഐ.ബിക്ക് ഇടയ്ക്കിടെ വെടിവച്ച് കൊല്ലാന്‍ ഒറിജിനല്‍ ഭീകരന്മാര് നിന്നുകൊടുക്കില്ല...... ആരെയെങ്കിലും കൊന്നില്ലെങ്കില്‍ പ്രതിപക്ഷം ബഹളം വയ്ക്കും... പിന്നെ സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ വരുമ്പോള്‍ ശ്രദ്ധതിരിച്ചു വിടാനും ചില ഇരകള്‍ വേണം.... അതിന് വേണ്ടി ഭീകരന്മാരെ ഐ.ബി തന്നെ റെഡിയാക്കി നിര്‍ത്തും......... നേര്‍ച്ചക്കോഴികളെപ്പോലെ......... കൂട്ടിലിട്ടു വളര്‍ത്തിയാല്‍ ആവശ്യത്തിനു കഥ തീര്‍ക്കാം.....
സരസനെപ്പോലെയുള്ള യതാര്‍ത്ഥ സംഘ് പരിവാറുകാര്‍ക്ക് മറുപടി നല്കാന് രജനയുടെ നിഘണ്ടുവില്‍ വാക്കുകളില്ല.. സോറി
Post a Comment