Monday, October 13, 2008

കേരളം ഹിന്ദുത്വ കൊലയാളികളുടെ ഒളിത്താവളമാവുന്നു

ബൈജുജോണ്‍
പാലക്കാട്‌: രാജ്യത്ത്‌ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഹിന്ദുത്വ കൊലയാളികളുടെ ഒളിത്താവളമായി കേരളം മാറുന്നു. മലയാളിയായ കന്യാസ്‌ത്രീയെ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്‌ത പ്രതികള്‍ കേരളത്തില്‍ നിന്നുതന്നെ പിടിയിലായത്‌ യാദൃശ്ചികമല്ല.
ആര്‍.എസ്‌.എസ്‌, സംഘപരിവാര ശക്തികള്‍ക്ക്‌ സംസ്ഥാനത്തു ശക്തമായ വേരോട്ടമുള്ള പാലക്കാട്‌ മറ്റു നാട്ടുകാരായ സംഘപരിവാര കുറ്റവാളികള്‍ക്കു സുരക്ഷിതമായ ഒളിത്താവളമാവുകയാണെന്നാണ്‌ കഴിഞ്ഞദിവസത്തെ അറസ്റ്റ്‌ സൂചിപ്പിക്കുന്നത്‌.
സംസ്ഥാനത്ത്‌ തമ്പടിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്‌റ്റുകളും ഇസ്‌ലാമിക തീവ്രവാദികളും ഒളിവില്‍ കഴിയുന്നുവെന്ന പ്രചാരണം കുറച്ചുകാലമായി മാധ്യമങ്ങളെ ഉപയോഗിച്ചു നടത്തിപ്പോരുന്ന പോലിസ്‌ രഹസ്യാന്വേഷണ വിഭാഗമാണ്‌ ഇതോടെ വെട്ടിലായിരിക്കുന്നത്‌.
കേരളത്തിന്‍െറ വിവിധഭാഗങ്ങളിലെ ആശ്രമങ്ങളിലും ആള്‍ദൈവ കേന്ദ്രങ്ങളിലും അന്യസംസ്ഥാനക്കാരും വിദേശികളുമായ നിരവധി പേര്‍ താമസിക്കുന്നതായി പലതവണ വ്യക്തമായ വിവരം ലഭിച്ചിട്ടും അന്വേഷിക്കാന്‍ സംസ്ഥാന പോലിസ്‌ തയ്യാറായിരുന്നില്ല.
നൂറുകണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികളാണ്‌ പാലക്കാട്ട്‌ കിഴക്കഞ്ചേരി, കൊടുവായൂര്‍ മേഖലകളിലെ അരിമില്ലില്‍ ജോലിയെടുക്കുന്നത്‌. ഭൂരിഭാഗവും ഒറീസ-ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്‌. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ കഴിഞ്ഞദിവസം പാലക്കാട്‌ പിടിയിലായ സംഘപരിവാര പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി ഒറീസക്കാരാണു ജോലി ചെയ്യുന്നത്‌.
വി.എച്ച്‌.പി സ്വാമിയുടെ കൊലപാതകത്തിനുശേഷം ഇവിടെ നിന്നും കൂട്ടത്തോടെ ഒറീസയിലേക്കു വണ്ടികയറിയ തൊഴിലാളികള്‍ ഒരാഴ്‌ച മുമ്പാണ്‌ തിരികെ ജോലിക്കു പ്രവേശിച്ചത്‌. ഒറീസയില്‍ ആഴ്‌ചകളായി ക്രിസ്‌ത്യന്‍ ന്യൂനപക്ഷത്തിനെതിരേ നടന്ന അക്രമങ്ങളില്‍ പങ്കെടുത്ത ശേഷം മാത്രമാണ്‌ പിടിയിലായവരുള്‍പ്പെടെയുള്ളവര്‍ തിരികെ എത്തിയത്‌ എന്നുവേണം കരുതാന്‍.
പ്രാദേശിക ബി.ജെ.പി, ആര്‍.എസ്‌.എസ്‌ നേതൃത്വത്തിന്റെ പരിപാടികളില്‍ തൊഴിലാളികള്‍ സ്ഥിരമായി സഹകരിക്കാറുണ്ടെങ്കിലും അവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന്‌ അറിയില്ലായിരുന്നെന്നു മില്ലുടമകള്‍ പറയുന്നു. കമ്പനിയിലേക്ക്‌ തൊഴിലാളികളെ എത്തിച്ചുതരുന്ന ഒരു ഏജന്‍സിയാണ്‌ കഴിഞ്ഞദിവസം പിടിയിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരേയും ജോലിക്കായി എത്തിച്ചത്‌. ഒറീസയിലെ സംഘപരിവാര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവര്‍ നേതൃത്വം കൊടുക്കുന്നതിന്റെ തെളിവാണു കഴിഞ്ഞദിവസം നടന്ന പൂജവയ്‌പ്‌ മഹോല്‍സവത്തില്‍ നാട്ടിലെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവരും പങ്കെടുത്തത്‌. ജില്ലയിലെ സംഘപരിവാരത്തിന്റെ സമ്മേളന പരിപാടികള്‍ക്കിടയില്‍ അന്യസംസ്ഥാനത്തുനിന്നെത്തുന്നവരുടെ പങ്കു മുമ്പും പോലിസിന്‌ തലവേദനയായിട്ടുണ്ട്‌.
എന്നാല്‍, സംഘപരിവാര കുറ്റവാളികളാണ്‌ ഈ മേഖലയില്‍ ഒളിച്ചുതാമസിക്കുന്നതെന്ന വിവരം ബലാല്‍സംഗക്കേസില്‍ ഇവര്‍ പിടിയിലാവുന്നതോടെയാണ്‌ അറിയുന്നത്‌. സംഘപരിവാര ബന്ധമുള്ള പല ആശ്രമങ്ങളിലും താമസിക്കുന്ന അന്യനാട്ടുകാരായ സ്വാമിമാരെ കുറിച്ചുള്ള യാതൊരു വിവരവും സമീപ പോലിസ്‌ സ്‌റ്റേഷനുകളിലില്ല.ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ പൊതുവില്‍ അത്തരം വിവരങ്ങള്‍ അവഗണിക്കാറാണ്‌ പതിവ്‌.
അതിനിടെ അന്യ സംസ്ഥാന തൊഴിലാളികളിലെ ഹിന്ദുത്വവാദികളെ നിരീക്ഷിച്ച്‌ വരികയാണെന്നും പല കേന്ദ്രങ്ങളിലും തിരച്ചില്‍ നടത്തുമെന്നും ഒരു ഉന്നത പോലിസ്‌ ഉദ്യോസഗ്‌ഥന്‍ വ്യക്‌തമാക്കി.
മംഗലാപുരത്ത്‌ ക്രൈസ്‌തവര്‍ക്കെതിരേ അക്രമത്തിന്‌ നേതൃത്വം നല്‍കിയ ബജ്‌ രംഗ്‌ദള്‍ പ്രവര്‍ത്തകരില്‍ പലരും കേരളത്തിലെ ചില എസ്റ്റേറ്റുകളില്‍ സുഖവാസത്തിലാണെന്നും സൂചനയുണ്ട്‌.
തേജസ്‌ ദിനപത്രം: 13-10-08 

7 comments:

paarppidam said...

ആ പത്രം വായിക്കാത്തവർക്ക് ഇതൊരു അനുഗ്രഹം തന്നെ...

എന്തോണ്ടാന്ന് അറിയില്ല കോഴിക്കോട് എയർപ്പോര്ര്ടിൽ വ്യജ പാസ്പോർടുമായി പിട്Tഇയിലാകുന്നവരിൽ 99 ശതമാനവും ഒരു പ്രത്യേക വിഭാഗക്കാർ ആണ്. കാസർഗോഡുനിന്നും മലപ്പുറത്തുനിന്നും മറ്റും വരുuന്ന വരിൽ നിന്നു മാത്രം പിടിച്ചെടുക്കുന്നതായുള്ള റിപ്പോറ്ടുകൾ നാം ദിവസവും കേൾക്കുന്നു. കുഴൽ പണം,പെണ്വാണിഭം,മറ്റു തട്ടിപ്പുകൾ,വാഹനമോഷണം, ..ഇതൊക്കെ ഒരൂ ന്യൂനപക്ഷ്hഅത്തിന്റെ കുത്തക..താങ്കൾ ഒരു പക്ഷെ അതുക്ണ്ടില്ലായിരിക്കും.അല്ലെങ്കിൽ അറിഞ്ഞില്ലായിരിക്കും...

വ്യാജ പാസ്പോർടുമായി പിടിയിലാകുന്ന തീവ്രവാദികൾ വരെ ഈ പറഞ്ഞ പ്രദേശത്തുനിന്നും പിടിയിലാകുകയോ അവിടവുമായി ബന്ധമുള്ളവരോ ആണെന്ന് പലപ്പോഴും വാത്തകൾ കാണാം...അതൊക്കെ വിശ്വസിക്കണോ ആവോ?

തീവ്രവാദികൾ രാജ്യദ്ര്രോഹികൾ എന്നിവരൊക്കെ ഇവിടെ പിടിമുറുക്കുന്നു എന്ന് ഇതിൽ നിന്നും വായിച്ചെടുക്കാമോ?

ഈ ബ്ലോഗ്ഗ് വായിച്ചപ്പോൾ തന്നെ താങ്കൾ മുന്നോട്ടുവെക്കുന്ന കാര്യം വ്യ്‌ക്തമാണ്.എങ്കിലും എന്തിനീ ദേശാഭിമനിയെപ്പോലുള്ള റിപ്പോർടിങ്ങ്.കഷ്ടം..

ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ സംഘപരിവാറുകാരനോ അല്ലെങ്കിൽ അതുമായി അനുഭാവം പ്രകടിപ്പിക്കുന്നാ‍ാളോ എന്ന് കരുതരുത്.

Joker said...

പാര്‍പ്പിടം...
===============================
ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ സംഘപരിവാറുകാരനോ അല്ലെങ്കിൽ അതുമായി അനുഭാവം പ്രകടിപ്പിക്കുന്നാ‍ാളോ എന്ന് കരുതരുത്.
=============================
ഹ ഹ ഹ , ചിരിച്ച് പോയി....
മാഷെ ഈ വാര്‍ത്ത കൈരളി ടിവിയിലും ഉണ്ടായിരുന്നു. മാത്യഭൂമി അടക്കമുള്ള ബ്രാഹമ്മ്ണ്യത്തിന്റെയും കാവി താറുടുത്തവരും അത് കൊടുത്തില്ല. പത്രം എന്‍ഡീഫിന്റേതാണെങ്കിലും പറഞ്ഞതില്‍ കാര്യമുണ്ട്.

Unknown said...

ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ സംഘപരിവാറുകാരനോ അല്ലെങ്കിൽ അതുമായി അനുഭാവം പ്രകടിപ്പിക്കുന്നാ‍ാളോ എന്ന് കരുതരുത്.

orikalum illa. chettane kamantu kandal parivarukarananennu thonnukaye illa.

മലമൂട്ടില്‍ മത്തായി said...

കേരളം ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്ക്ക് ഗള്‍ഫ് ആണേ. കേരളത്തിലെ കള്ളന്മാരും തീവ്രവാദികളും എല്ലാം കൃത്യം നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ഗള്‍ഫിലേക്ക് പോകുന്ന പോലെ (മാറാട് കേസ് ഒരുദാഹരണം മാത്രം), ഒരിസ്സകാരന്‍ കേരളത്തിലേക്കും വന്നു.

അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുന്ന സ്ഥലങ്ങള്‍ അല്ലെ?

രജന said...

പെണ്‍വാണിഭം, കുഴല്‍പ്പണം, മറ്റ്‌ തട്ടിപ്പുകള്‍ എന്നിവയില്‍ ഏറ്റവും കൂടുതല്‍ ആരാണെന്ന്‌ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ അറിയും.... പാര്‍പ്പിടത്തിന്റെ കൈയില്‍ ആ കണക്കുണ്ടോ ആവോ... ഇനി സര്‍ക്കാരിന്റെ കൈയിലും മതം തിരിച്ച കണക്കുണ്ടോ എന്നെനിക്കറിയില്ല.... കേരളത്തിലേക്ക്‌ 100 കോടിയുടെ ഹവാല വന്നു എന്നു പറഞ്ഞ്‌ മുമ്പൊരന്വേഷണം വന്നിരുന്നു... അന്ന്‌ ഒരമുസ്‌്‌ലിമിന്റെ പേര്‌ ഉയര്‍ന്നു വന്നപ്പോഴേക്കും അന്വേഷണം തന്നെ നിന്നു... ഒറീസ സംഭവത്തില്‍ പാലക്കാട്‌ നിന്ന്‌ ബജ്രംഗ്‌ദളുകാരെ പിടിച്ചപ്പോള്‍ മുത്തശ്ശിപത്രങ്ങളില്‍ പാര്‍ട്ടിയുടെ പേരില്ല. മുസ്‌്‌ലിമിന്റെ പേരിലാവുമ്പോള്‍ പത്രങ്ങളും ചാനലുകളും അതാഘോഷിക്കുന്നു... അല്ലാത്തപ്പോള്‍ വാര്‍ത്ത പൂഴ്‌ത്തുന്നു... തേജസ്‌ പോലുള്ള പത്രങ്ങള്‍ സത്യം വിളിച്ചുപറയുമ്പോള്‍ തീവ്രാവാദിയാക്കാന്‍ ശ്രമിക്കുന്നു....... സത്യം തേജസ്‌ പറയുന്നതല്ല എന്നു തെളിയിക്കാന്‍ മിസ്റ്റര്‍ പാര്‍പ്പിടം തെളിവുകള്‍ നിരത്ത്‌... തിരുത്താന്‍ തയ്യാറാവും തീര്‍ച്ചയായും.

രജന said...

ഗള്‍ഫില്‍പ്പോയി ചോരനീരാക്കി കുടുംബത്തെയും ഒപ്പം ഒരു പരിധിവരെ കേരളത്തിലെ സാമ്പത്തിക രംഗത്തെയും പോറ്റുന്നവരെയും അവരെ രണ്ടു കൈയുംനീട്ടി സ്വീകരിക്കുന്ന അറബികളെയും (അറബികളെ ഹിന്ദുവെന്നോ, മുസ്‌്‌ലിമെന്നോ, ക്രിസ്‌ത്യാനിയെന്നോ വ്യത്യാസമില്ലാതെ ഒരു പാട്‌ തവണ പറ്റിച്ചിട്ടും) കൊഞ്ഞനെ കുത്തരുത്‌ മത്തായീ......

മലമൂട്ടില്‍ മത്തായി said...

ഗള്‍ഫിലെ അറബി കൈയും നീട്ടി സ്വീകരിച്ചവരില്‍ എല്ലാവരും നല്ലവര്‍ ആണെന്ന് പറയാമോ? ദാവൂദ് ഇബ്രാഹിം (ഇപ്പോള്‍ പാക്കിസ്ഥാനില്‍ ആണെങ്ങിലും) മുതല്‍ കുറെ പേര്‍ അവിടെ കാലങ്ങള്‍ ആയി കഴിഞ്ഞു പോരുന്നുണ്ടല്ലോ, അവര്‍ ഏത് ഗണത്തില്‍ പെടും? അത് പോലെ തന്നെ കേരളത്തില്‍ ജോലി തെടിവന്നവര്‍ എല്ലാം തീവ്ര ഹിന്ദുത്വത്തിന്റെ ഇടപാടുകാര്‍ ആണോ? അപ്പോള്‍ കോവളത്തും മറ്റും താമസിക്കുന്ന കാശ്മീരി മുസ്ലിമുകള്‍ എല്ലാം ബിന്‍ ലാടെന്റെ കൂട്ടുകാര്‍ ആണോ?