പട്‌ന: ദുര്‍ഗാ വിഗ്രഹത്തിനു  മുന്നില്‍ പ്രസാദമര്‍പ്പിക്കാനെത്തിയ ദലിതനെ മേല്‍ജാതിക്കാരന്‍ വെടിവച്ചു കൊന്നു.  മറ്റു രണ്ടുപേര്‍ക്കു പരിക്കേറ്റു. ബിഹാര്‍ ജില്ലയായ നളന്ദയിലെ ജിയാര്‍  ഗ്രാമത്തിലാണു സംഭവം.ദുര്‍ഗാ വിഗ്രഹത്തിനു സമര്‍പ്പിക്കാനുള്ള പ്രസാദവുമായി  ക്ഷേത്രത്തിലെത്തിയ കരു പാസ്വാനെ മേല്‍ജാതിക്കാര്‍ ചേര്‍ന്നു തടയുകയായിരുന്നു.  ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ സവര്‍ണ ജാതിക്കാരനായ രത്തന്‍സിങ്  കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ചു വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ കരു  പാസ്വാന്‍ പട്‌ന മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.  കൂടെയുണ്ടായിരുന്ന രണ്ടുപേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. 
സംഭവം നടന്നയുടന്‍ സിങ് ഒളിവില്‍പ്പോയതായി  പോലിസ് അറിയിച്ചു. ഏഴുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. അക്രമം  വ്യാപിക്കാതിരിക്കാന്‍ സംഭവസ്ഥലത്തു പോലിസ് ക്യാംപ് സ്ഥാപിച്ചിരിക്കുകയാണ്.  
തേജസ് ദിനപത്രം: 15-10-08 
Tuesday, October 14, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment