Monday, October 13, 2008

രണ്ടു മലയാളികള്‍ കശ്‌മീരില്‍ കൊല്ലപ്പെട്ടതായി വീണ്ടും വ്യാജവാര്‍ത്ത

ശ്രീനഗര്‍: പാകിസ്‌താനിലേക്ക്‌ പരിശീലനത്തിനു പോവുന്ന രണ്ടു മലയാളികളെ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചുകൊന്നതായി വീണ്ടും വ്യാജ വാര്‍ത്ത.
വടക്കന്‍ കശ്‌മീരിലെ ലൊലാബ്‌ താഴ്‌വരയില്‍ കൊടുംവനത്തിനുള്ളില്‍ നടന്ന തിരച്ചിലിനിടയിലാണത്രെ മലപ്പുറത്തുകാരായ രണ്ടുപേരടക്കം മൂന്നു ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരെ സൈന്യം വെടിവച്ചുകൊന്നത്‌. ഇവരില്‍ നിന്നു ബോംബിന്റെ നിര്‍മാണവിധികള്‍ വിശദീകരിക്കുന്ന മലയാളത്തിലുള്ള ഡയഗ്രം കണ്ടെത്തിയതായും കശ്‌മീര്‍ ആഭ്യന്തരവകുപ്പ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപോര്‍ട്ട്‌ ചെയ്‌തു.
ഇവര്‍ മലയാളികളാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ടെങ്കിലും മലപ്പുറത്തുകാരാണെന്ന്‌ എങ്ങനെ മനസ്സിലായെന്നു വിശദീകരിക്കുന്നില്ല.
പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ നിര്‍ദേശപ്രകാരം ലശ്‌കര്‍ കമാന്‍ഡര്‍ അബ്ദുല്ല എന്നയാളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ തകൃതിയായി റിക്രൂട്ടിങ്‌ നടക്കുന്നതായുള്ള ഇന്റലിജന്‍സ്‌ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സൈന്യം തിരച്ചില്‍ നടത്തിയതെന്നും പോലിസ്‌വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപോര്‍ട്ട്‌ അവകാശപ്പെട്ടു.
മലയാളികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക റെയ്‌ഡ്‌ നടക്കുന്നതായി വാര്‍ത്തയില്‍ പറയുന്നുണ്ടെങ്കിലും കേരള പോലിസ്‌ ഇതു നിഷേധിച്ചു. തങ്ങള്‍ക്ക്‌ ഇങ്ങനെയൊരു സംഭവം സംബന്ധിച്ച്‌ യാതൊരു വിവരവുമില്ലെന്നു മലപ്പുറം ജില്ലാ പോലിസ്‌ മേധാവികള്‍ വ്യക്തമാക്കി.
വടക്കന്‍ കശ്‌മീരിലെ ഇതേ സ്ഥലത്തു നിന്നു രണ്ടു മലയാളികളെ സൈന്യം വധിച്ചുവെന്ന്‌ ഏതാനും ദിവസം മുമ്പ്‌ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, കശ്‌മീര്‍ പോലിസ്‌ പിന്നീട്‌ അതു നിഷേധിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്നതിന്‌ യാതൊരു തെളിവുമില്ലെന്നായിരുന്നു കശ്‌മീര്‍ സോണ്‍ ഐ.ജി ഡോ. ബി ശ്രീനിവാസ്‌ അറിയിച്ചത്‌. മുഹമ്മദ്‌ ശക്കീല്‍ എന്നയാളാണു കൊല്ലപ്പെട്ടതെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ കേരള പോലിസ്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോവളത്ത്‌ ജീവനോടെയിരിക്കുന്നതായി കണ്ടെത്തി.
ലൊലാബ്‌ താഴ്‌വരയിലെ സൊഗാമില്‍ രണ്ടാമതൊരു ഏറ്റുമുട്ടല്‍ നടന്നതായി വിവരമില്ലെന്നു ജമ്മുകശ്‌മീര്‍ ആഭ്യന്തരവകുപ്പ്‌ വ്യക്തമാക്കി.
തേജസ്‌ ദിനപത്രം: 13-10-08 

10 comments:

Suvi Nadakuzhackal said...

തീവ്രവാദികളെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണോ? സംഖ പരിവാര്‍ പറയുന്ന "നിര്‍ബന്ധിത മത പരിവര്‍ത്തനം" പോലെ തന്നെ അല്ലേ ഇതും?

P.C.MADHURAJ said...

Fourth estate is the safest hideout for fifth colummists in India. Infact it is not a hide out, it is a heaven. No wonder you opted for journalism!

paarppidam said...

ജേർണലിസം ഇന്നൊരു കൂലിയെഴുത്തായി മാറുന്നതിന്റെ ഒരു ഉത്തമ ഉദാഹരണം ആണിതെന്ന് അധികം കഴിയാതെ മനസ്സിലാകും...

അല്ലാ മാഷേ ഈ തേജസ്സിനു വായനക്കാർ ഇല്ലാത്തതുകൊണ്ടaണോ ഈ ബ്ലോഗ്ഗ്?

Joker said...

കേരളത്തില്‍ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുന്നുണ്ട്.അതിന്റെ തെളിവുകളാണ് താഴെ.

1.ഒട്ടു മിക്ക മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
2.കരിപ്പൂര്‍ വിമാനത്താവളം വഴി കോടികണക്കിന് കള്ളനോട്ടുകള്‍ ഒഴുകുന്നു.ഈ പണം ഭീകരവാദത്തിന് ഉപയോഗിക്കാന്‍ ഉള്ളതാണ്.
3.ഇക്കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ഒരു മുസ്ലിമിന്റെ കയ്യില്‍ നിന്നും തോക്കുകള്‍ പിടികൂടുകയുണ്ടായി.
4.കേരളത്തില്‍ വ്യാപകമായി ഭീകരപ്രവര്‍ത്തന ആസൂത്രണങ്ങള്‍ നടക്കുന്നുണ്ട് .അതിന് തെളിവാണ് കോലാഹല മേട്ടിലെ പാറയില്‍ ‘സിമി’ എന്ന് എഴുതിയിരിക്കുന്നത്.
5.ഇന്ത്യയില്‍ നടന്ന എല്ലാ സ്പോടനങ്ങളുടെയും ആസൂത്രണം നടന്നത് കേരളത്തില്‍ ആണ്. കാരണം ഇന്ത്യയില്‍ വേറെ എവിടെയും ഇതിന് പറ്റിയ അന്തരീക്ഷമില്ല. കേരളത്തില്‍ തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ ബോംബൂകള്‍ പൊട്ടുകയില്ല . ബജ്രംഗാ ദളുകാര്‍ ചൂടു കൂടിയ മഹാരാഷ്ട്രയിലും മറ്റും വെച്ച് ബൊംബ് ഉണ്ടാക്കുന്നതിനാലാണ് അത് ഉണ്ടാക്കുന്നതിണ്ടെ പൊട്ടുന്നത്.ആ വിവരക്ക്കേട് സിമിയോ മാത്യ സംഘടനയായ ഇന്ത്യന്‍ മുജാഹീദീനോ കാണിക്കില്ല. ബോംബ് ഉണ്ടാക്കി കഴിഞ്ഞാല്‍ ചാക്കില്‍ കെട്ടി മംഗള എക്സ്പ്രസ്സ് വഴി കര്‍ണാടക വഴി പൊട്ടിക്കേണ്ട സ്ഥലങ്ങളില്‍ എത്തിക്കും.

6. ഒറ്റ രൂപ മെസ്സേജ് കൊണ്ട് ടാറ്റയെ ഗുജറാത്തിലേക്ക് ക്ഷണിച്ച നരേന്ദ്ര ഭായിയാണ് .ഇന്ത്യയിലെ ഇസ്ലാമിക തിവ്രവാദത്തെ സംബന്ധിച്ച ഡാറ്റാബേസ്. കൂടുതല്‍ വിവരങ്ങളറിയണമെന്നുണ്ടെനില്‍ അങ്ങേരെ നേരില്‍ കണ്ടാല്‍ മതി.

മുസ്ലിം വേഷത്തില്ല് ചെന്നാല്‍ ഗുജറാത്തില്‍ അവിടുത്തെ പോലീസ് വെടിവെച്ചിടും. (സൊഹറാബുദ്ധീന്‍ ഷേഖിനെ പോലെ)അത് കൊണ്ട് സൂക്ഷിച്കൂം കണ്ടും പോകണം.

---------------------------
ഒരു പ്രവചനം

വരുന്ന ലോക്സഭാ ഇലക്ഷനു മുമ്പായി ഇനിയും സ്പോടനങ്ങള്‍ നടക്കും കര്‍ണാടക,ഒറീസ്സ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് ,ഡല്‍ഹി, മഹാരഷ്ട്ര എന്നിവിടങ്ങളില്‍ ഏതാണ്ടൊക്കെ വര്‍ഗ്ഗീയ ധ്രുവീകരണ അജണ്ട സംഘ പരിവാര്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇനി വരുന്ന ലോകസഭാ ഇലക്ഷന്റെ മുന്നോടിയായി അധ്വാനിജി യാത്ര തുടങ്ങിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സ്പോടനപരമ്പര തന്നെ വരാന്‍ പോകുന്നു. നിരപരാധികളായ മനുഷ്യരേ ഈ ശവം തീനി സംഘ പരിവാരങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ സൂക്ഷിച്കും കണ്ടും നടക്കുന. ഏറ്റുമുട്ടലുകളും , ബോംബ് സ്പോടനവുമായി ബന്ധപ്പെട്ട് ജീ‍വന്‍ പുകഞ്ഞു പോകാതിര്‍ക്കാന്‍ ശ്രദ്ധിക്കുക.

മായാവി.. said...

signed under joker's comment

രജന said...

പാര്‍പ്പിടം..ജേണലിസം കൂലിയെഴുത്തായി മാറുന്നതിന്റെ ഉത്തമ ഉദാഹരണം ഏതാണ്‌.. ? മലപ്പുറത്തുകാരനാണെന്ന്‌ തെളിഞ്ഞു മലയാളിയാണെന്ന്‌ എന്നു പറയുന്നതിലെ വിഡ്ഡിത്തം ചൂണ്ടാക്കാട്ടിയതോ, അതോ പോലിസ്‌ അല്ലെങ്കില്‍ പോലിസിന്റെ പേരില്‍ സംഘപരിവാറോ പറയുന്നത്‌ അപ്പടി പകര്‍ത്തിയെഴുതുന്നവരോ...? പാലക്കാട്‌ നിന്ന്‌ ബജ്രംഗ്‌ ദളുകാരെ പിടിച്ചപ്പോള്‍ അവരുടെ പാര്‍ട്ടി എഴുതാന്‍ മടിക്കുന്നതായിരിക്കും യഥാര്‍ത്ഥ ജേണലിസം അല്ലേ..... ബ്ലോഗ്‌ വായിക്കുന്നവരൊക്കെ തേജസ്‌ വായിക്കണമെന്നില്ലല്ലോ... ഉണ്ടോ പാര്‍പ്പിടം
സുവീ... തീവ്രവാദത്തെ ഇതില്‍ എവിടെയാണ്‌ ന്യായീകരിച്ചത്‌.. കേരളത്തെ ഭീകരതാവളമാക്കി ചിത്രീകരിച്ചത്‌ സുഹ്‌റബുദ്ദീനെപ്പോലെ ഏതെങ്കിലും നിരപരാധികളെ വെടിവച്ചുകൊല്ലരുതെന്ന ആഗ്രഹത്തില്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടി എന്നു മാത്രം.
മധുരാജ്‌ പറഞ്ഞതെനിക്കു പിടികിട്ടിയില്ല

വായുജിത് said...

ഇപ്പൊഴും വാര്‍ത വ്യാജമാണോ രജനേ ...പോലീസ് സ്ഥിരീകരിചു എന്നു പറയുന്നു .. വന്നു വന്നു കേരളതിലും സംഘ പരിവാര്‍ ആണോ ഭരിക്കുന്നത് ... അതൊ അതിലും എന്തെങ്കിലും സംഘ പരിവാര്‍ ബന്ധം ഉണ്ടോ ??

വായുജിത് said...

http://www.thejasnews.com/java-thejason/index.jsp#6666

നിങ്ങടെ പത്രതിന്റെ ലിങ്കാ .. ഇതും കൂടി കൊടുക്കരുതോ ???

വായുജിത് said...

എന്റെ ജോക്കറെ എന്താ കമ്മന്റ് ... പുലി തന്നെ കേട്ടാ.. തേജസ്സിന്റെ പുതിയ വാര്‍ത ഇന്നതെ പത്രതില്‍ ഉണ്ട്.. ഏതാണാവൊ വിശ്വസിക്കേണ്ടത് ... അതോ ഇനി ഇവരും സംഘ പരിവാര്‍ പ്രവര്‍തകര്‍ ആണോ ???? മായാവീ അപാര ഒപ്പായിരുന്നു ..

മറുപക്ഷം said...

ജ്ജോക്കറേ കണ്ണൂരിലെ ചെറുപ്പക്കാരനാണ് മരിച്ചതെന്ന് ഇന്തയ്ൻ സേനയും ഇന്ന്റ്റലിജെൻസുമൊക്കെ സ്ഥിതീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർടുചെയ്യുന്നു.

പക്ഷെ റ്റീസ്റ്റയുടേയും,തെഹൽകയുടേയും, മറ്റും റിപ്പോറ്ട് വന്നിട്ടില്ല.അത് അറിഞ്ഞിട്ടു വേണമല്ലോ എന്തെങ്ക്കിലും ഉറപ്പുക്കുവാൻ.അവരാണല്ലോ ഇതൊക്കെ കണ്ടെത്തി തീരുമാന്നിക്കുന്നത്h.

താങ്കൾക്ക് അതിനു മുമ്പേ ഇനിയും കമന്റുകൾ ഇടാം.

-1-കൊല്ലപ്പെട്ടവൻ ഇതുമായി ബന്ധമില്ല അവൻ ഗൾഫിൽ പോകാൻ പോയതാണ്.
-2-പിടിക്കപ്പെട്ടവനെ കാശ്മീരിൽ ഐസിനു പെയ്ന്റടിക്കാൻ വിളിച്ചതാണ്.
-3- സംഘപരിവാർ പ്രചരിപ്പിക്കുന്ന വാർത്ത ചുമ്മാ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നതാണ്.
-4-ഇതിലും ഒക്കെ പ്രധാനം വർഗ്ഗീയമായി ആക്രമിക്കുന്നു ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നു. എന്നൊക്കെ ആണ്.

ഒരു സംശയം ഭാക്കി ഇത്തരം വിധ്വംസകപ്രവർത്തനങ്ങളിൽ എന്താണാവോ ക്രിസ്ത്യൻ-ഹിന്ദു വിഭാഗക്കാർ പെടാത്തത്.ക്രിസ്ത്യാനികൾ പരിവാർ കാരാണോ?

എന്റെ ചങ്ങാതീ സമുദായസ്നെഹം നല്ല്താണ് പക്ഷെ അതിനെ റ്റ്കൂടെ അല്പം രാജ്യസ്നേഹം കൂടെ വേണം.ഒന്നുമില്ലേലും നമ്മൾ ഇവിടെ ജീവിക്കുന്നന്വരല്ലേ? സമുദായത്തിനു ന്യൂനപ്ക്ഷാധികാരം നൽകി ആനുകൂല്യങ്ങൾ നൽകുന്ന സർക്കാരല്ലെ ഭരിക്കുന്നത്.മറ്റുള്ള രാജ്യങ്ങളിൽ അതുണ്ടോ?

ലജ്ജ വേണമെടോ ലജ്ജ- അല്ലെങ്കിൽ പിന്നെ മാർക്ക്സ്sറ്റുകാരെപ്പോലെ എന്തിനേയുംന്യായീകരിക്കുവാൻ കഴിവുണ്ടകണം.